'പറഞ്ഞത് സുരേന്ദ്രന്‍ തെളിയിക്കണം, അവസാനം ഉള്ളിക്കറി പോലെയാകരുത്'; കള്ള സ്വാമിയെന്ന് വിളിച്ച കെ. സുരേന്ദ്രന് സ്വാമി സന്ദീപാനന്ദ ഗിരിയുടെ തകര്‍പ്പന്‍ മറുപടി

സാധാരണ സന്ദീപാനന്ദ ഗിരി പ്രയോഗിക്കാത്ത ഭാഷയിലുള്ളതാണ് കെ.സുരേന്ദ്രനുള്ള മറുപടി. ഏഷ്യാനെറ്റിലെ ചര്‍ച്ചയില്‍ സന്ദീപാനന്ദ ഗിരിയെ കള്ള സ്വാമിയായി സുരേന്ദ്രന്‍ ചിത്രീരിച്ചിരുന്നു. കടുത്ത ആര്‍എസ്എസ് വിരുദ്ധനാണ് സന്ദീപാനന്ദഗിരി

ചാനല്‍ ചര്‍ച്ചയില്‍ തന്നെ കള്ളസ്വാമിയെന്ന് വിളിച്ച ബി ജെ പി നേതാവ് കെ സുരേന്ദ്രന് തകര്‍പ്പന്‍ മറുപടിയുമായി സ്വാമി സന്ദീപാനന്ദ ഗിരി. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് സ്വാമി സുരേന്ദ്രന് മറുപടി നല്‍കുന്നത്. 'കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ കൈലാസയാത്രയിലായതിനാല്‍ കേരളത്തിലെ വിശേഷങ്ങള്‍ ഒന്നും അറിയാന്‍ കഴിഞ്ഞില്ല' എന്ന് തുടങ്ങുന്ന പോസ്റ്റില്‍ സ്വാമി സുരേന്ദ്രനെതിരെ രൂക്ഷമായ കടന്നാക്രമണമാണ് നടത്തിയിരിക്കുന്നത്.

'ഒരു സ്വാമിയുടെ ലിംഗം മുറിച്ച സംഭവവുമായി ഏഷ്യാനെറ്റ് ന്യൂസ് ചാനലല്‍ ചര്‍ച്ചയില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ കെ സുരേന്ദ്രന്‍ സന്ദീപാനന്ദഗിരി സ്വാമി കള്ളസ്വാമിയാണെന്നും തട്ടിപ്പുകള്‍ നടത്തി നടക്കുകയാണെന്നും വളരെ ആധികാരികമായി പറയുന്നത് കേട്ടു.സുരേന്ദ്രാ... കെ. സുരേന്ദ്രാ... അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ...സുരേന്ദ്രന്റെ രക്ഷിതാവിന്റെ കൈയില്‍ നിന്നും പണമായോ വസ്തുവായോ വല്ലതും വാങ്ങിയ വകയിലോ ഇനി അതല്ല സുരേന്ദ്രന്റെ മാതാവില്‍ നിന്ന് വല്ലതും വസൂലാക്കിയ വകയിലോ അതുമല്ലെങ്കില്‍ സുരേന്ദ്രന്റെ സഹോദരിമാരെ പീഡിപ്പിക്കാന്‍ ശ്രമിച്ച വകയിലോ ഏതു വകയിലാ സുരേന്ദ്രാ സന്ദീപാനന്ദ ഗിരി കള്ളനാകുന്നത്?നമ്മള്‍ തമ്മില്‍ ഒരിക്കല്‍ പോലും കാണുകയോ സംസാരിക്കുകയോ വസ്തുക്കച്ചവടം നടത്തുകയോ ചെയ്തിട്ടില്ലല്ലോ സുരേന്ദ്രാ....സുരേന്ദ്രന്‍ എന്തറിഞിട്ടാ ഇങ്ങിനെ പറയുന്നത്?-സ്വാമി ചോദിക്കുന്നു.


'പറഞ്ഞ സ്ഥിതിക്ക് സുരേന്ദ്രന് നട്ടെല്ലുണ്ടെങ്കില്‍ ക്ഷമിക്കണം ഇങ്ങിനെ പറയേണ്ടി വന്നതില്‍ സുരേന്ദ്രന്‍ ഇത് തെളിയിക്കണം.സുരേന്ദ്രാ... സുരേന്ദ്രന്‍ ഒ രാജഗോപാലിനോടു ചോദിക്കൂ സന്ദീപാനന്ദ ഗിരിയെക്കുറിച്ച് രാജേട്ടന്‍ പറഞ്ഞുതരും.മാനനീയ പി പരമേശ്വര്‍ജിയോടു ചോദിക്കൂ..അതുമല്ലെങ്കില്‍ സി കെ പത്മനാഭനോടു ചോദിക്കൂ.. സി കെ പി പറഞ്ഞുതരും.അഭിപ്രായ ഭിന്നതകള്‍ പല വിഷയങ്ങളിലുമുണ്ട്. അതോരുവീട്ടില്‍ പോലുമില്ലേ സുരേന്ദ്രാ..സുരേന്ദ്രന്‍ അറിയുന്ന സ്വാമിയുടെ ഗണത്തില്‍ പെടില്ല സന്ദീപാനന്ദ ഗിരി സുരേന്ദ്രാ..പറഞ്ഞത് സുരേന്ദ്രന്‍ തെളിയിക്കണം.അവസാനം ഉള്ളിക്കറിപോലെയാകരുത്....സ്വാമി സന്ദീപാനന്ദ ഗിരി' എന്നു പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.


Read More >>