സ്വാമി ​ഗം​ഗേശാനന്ദ തീർത്ഥപാദർ ചോദ്യംചെയ്യലിൽ സഹകരിക്കുന്നില്ലെന്നു പൊലീസ്

യുവതി തന്നെയാണ് സ്വാമിയുടെ ലിം​ഗം ഛേദിച്ചതെന്നാണ് പോലീസിന്റെ നി​ഗമനം. കാമുകന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

സ്വാമി ​ഗം​ഗേശാനന്ദ തീർത്ഥപാദർ ചോദ്യംചെയ്യലിൽ സഹകരിക്കുന്നില്ലെന്നു പൊലീസ്

സ്വാമി ​ഗം​ഗേശാനന്ദ തീർത്ഥപാദർ ചോദ്യംചെയ്യലിൽ സഹകരിക്കുന്നില്ലെന്നു പൊലീസ്. യുവതി തന്നെയാണ് സ്വാമിയുടെ ലിം​ഗം ഛേദിച്ചതെന്നാണ് പൊലീസിന്റെ നി​ഗമനം. കാമുകന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

താനാണ് ലിം​ഗം ഛേദിച്ചതെന്നു സ്വാമി പൊലീസിനു മൊഴി നൽകിയിരുന്നു. ജനനേന്ദ്രിയം ഛേദിക്കാനിടയായ സാഹചര്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് ​സ്വാമി മൗനം പാലിക്കുകയാണെന്നു പൊലീസ് പറയുന്നു. പിന്നീട് ഉറക്കത്തിനിടെയാണ് തന്റെ ലിം​ഗം ഛേദിച്ചതെന്ന് ​ഗം​ഗേശാനന്ദ തീർത്ഥപാദർ മൊഴിമാറ്റിപ്പറഞ്ഞിരുന്നു. യുവതി എന്തിനാണ് അതിക്രമം നടത്തിയതെന്ന ചോദ്യത്തിന് ഗംഗേശാനന്ദ ഇപ്പോഴും കൃത്യമായ മറുപടി നൽകിയിട്ടില്ല.

മകൾക്ക് മാനസിക വിഭ്രാന്തായണെന്നാണ് യുവതിയുടെ അമ്മയുടെ ആരോപണം. എന്നാൽ യുവതിയോട് സ്വാമി അപമര്യദയോടെ പെരുമാറിയെന്നുള്ളകാര്യം അമ്മയ്ക്കറിയാമായിരുന്നെന്നാണ് പൊലീസിന്റെ നി​ഗമനം. ഈ സാഹചര്യം പരി​ഗണിച്ച് ഇവരിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് വിവരം.