ജനനേന്ദ്രിയം ഛേദിക്കപ്പെട്ട സ്വാമി സംസ്ഥാനത്തെ പ്രമുഖ സന്യാസി; ദേവസ്വംബോര്‍ഡിനെതിരെ കുമ്മനത്തിനൊപ്പം മുഖ്യമന്ത്രിയെ കണ്ടു: ആറന്മുള സമരത്തിലും നേതൃസ്ഥാനത്ത്

2010ല്‍ മലബാര്‍ പ്രദേശത്തെ 120-ല്‍പ്പരം ക്ഷേത്രങ്ങള്‍ ഏറ്റെടുക്കാനുള്ള മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ശ്രമത്തിനെതിരെ ഇന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനൊപ്പം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച സന്യാസികളില്‍ ഒരാള്‍ കൂടിയായിരുന്നു ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍. മാത്രമല്ല 2013ല്‍ ആറന്മുള പൈതൃക ഗ്രാമ കര്‍മ്മസമിതി സംഘടിപ്പിച്ച സന്യാസ ശ്രേഷ്ഠന്‍മാരുടെ ഉന്നത നേതൃസമ്മേളനത്തിന്റെ കണ്‍വീനറും ഇദ്ദേഹമായിരുന്നു.

ജനനേന്ദ്രിയം ഛേദിക്കപ്പെട്ട സ്വാമി സംസ്ഥാനത്തെ പ്രമുഖ സന്യാസി; ദേവസ്വംബോര്‍ഡിനെതിരെ കുമ്മനത്തിനൊപ്പം മുഖ്യമന്ത്രിയെ കണ്ടു: ആറന്മുള സമരത്തിലും നേതൃസ്ഥാനത്ത്

തിരുവനന്തപുരത്ത് പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം ഛേദിക്കപ്പെട്ട ഹരിസ്വാമി എന്ന ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ സംസ്ഥാനത്തെ സന്യാസിമാരില്‍ പ്രമുഖനെന്നു റിപ്പോര്‍ട്ടുകള്‍. 2010ല്‍ മലബാര്‍ പ്രദേശത്തെ 120-ല്‍പ്പരം ക്ഷേത്രങ്ങള്‍ ഏറ്റെടുക്കാനുള്ള മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ശ്രമത്തിനെതിരെ ഇന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനൊപ്പം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച സന്യാസികളില്‍ ഒരാള്‍ കൂടിയായിരുന്നു ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍. മാത്രമല്ല 2013ല്‍ ആറന്മുള പൈതൃക ഗ്രാമ കര്‍മ്മസമിതി സംഘടിപ്പിച്ച സന്യാസ ശ്രേഷ്ഠന്‍മാരുടെ ഉന്നത നേതൃസമ്മേളനത്തിന്റെ കണ്‍വീനറും ഇദ്ദേഹമായിരുന്നു.


2010 ജൂണിലാണ് മലബാര്‍ പ്രദേശത്തെ 120-ല്‍പ്പരം ക്ഷേത്രങ്ങള്‍ ഏറ്റെടുക്കാന്‍ നോട്ടീസ് നല്‍കിയ ദേവസ്വം ബോര്‍ഡിന്റെ നടപടി അനധികൃതവും നിയമവിരുദ്ധവുമാണെന്ന് ആരോപിച്ച് ഗംഗേശാനന്ദ തീര്‍ത്ഥപാദരുടെയും ഹിന്ദു ഐക്യവേദി നേതാവ് കുമ്മനം രാജശേഖരന്റെയും നേതൃത്വത്തില്‍ സന്യാസിമാര്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ സന്ദര്‍ശിച്ചത്. വര്‍ക്കലയിലെ സ്വാമി വിമലാനന്ദ, നെട്ടയത്തെ സ്വാമി വിദ്യാനന്ദഗിരി, ചേങ്കോട്ടുകോണത്തെ ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം എന്നിവരും സംഘത്തിലുണ്ടായിരുന്നു. ശങ്കരാചാര്യ പരമ്പരയില്‍പ്പെട്ട താനൂര്‍ തൃക്കൈക്കാട്ടുമഠവും 120 ക്ഷേത്രങ്ങളും ഏറ്റെടുക്കാന്‍ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് പിന്‍വലിക്കണമെന്നു അവര്‍ അന്നു മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നു.


2013 മാര്‍ച്ചിലാണ് പൈതൃക ഗ്രാമമായ ആറന്മുളയുടെ പരിസ്ഥിതിയ്ക്കും സംസ്‌കൃതിക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കും നേരെ ഉയര്‍ന്നു വന്നിട്ടുള്ള ഭീഷണികളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും ചര്‍ച്ച ചെയ്ത് ഭാവി പരിപാടികള്‍ക്കു രൂപം നല്‍കുന്നതിന് സന്ന്യാസി ശ്രേഷ്ഠന്മാരുടെ ഉന്നത നേതൃസമ്മേളനം കിടങ്ങന്നൂര്‍ വിജയാനന്ദാശ്രമത്തില്‍ വിളിച്ചിരുന്നത്. ഈ സമ്മേളനത്തിന്റെ കണ്‍വീനറും പരിപാടികള്‍ നിയന്ത്രിച്ചതും സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദറായിരുന്നു. ആറന്മുള പള്ളിയോടവും പള്ളിവിളക്കും കണ്ണാടിയും പുത്തരിക്കണ്ടവും എല്ലാമടങ്ങുന്ന പൈതൃകഗ്രാമത്തിന്റെ ചിരകാല സംസ്‌കൃതിയെ ഒന്നാകെ നശിപ്പിക്കുന്ന നിലയിൽ സമീപകാലത്തു നടക്കുന്ന അധിനിവേശങ്ങള്‍ക്കെതിരെ ജനമനഃസാക്ഷിയെ ഉണര്‍ത്തുവാനുള്ള തീരുമാനങ്ങളും അന്നത്തെ സമ്മേളനം കൈക്കൊണ്ടിരുന്നു.

സംസ്ഥാനത്തെ പ്രമുഖ ഹിന്ദുമത സ്ഥാപനങ്ങളിലെ പരിപാടികളില്‍ മുഖ്യ പ്രഭാഷകന്‍ കൂടിയാണ് സ്വാമി. തിരുവനന്തപുരം സംഭവത്തെ തുടര്‍ന്നു സ്വാമി ഗംഗേശാനന്ദന്റെ പല പ്രസ്താവനകളും സോഷ്യല്‍ മീഡിയകളില്‍ ട്രോളുകളായി പ്രചരിക്കുന്നുണ്ട്. കുട്ടികളില്‍ ആത്മീയത വളര്‍ത്തിയെടുക്കണമെന്നും പുസ്തകത്തിലൂടെയല്ല ഗുരുക്കന്‍മാരുടെ ശിക്ഷണത്തില്‍ വേണം ആത്മീയത നേടിയെടുക്കാനെന്നുമുള്ള അയ്യമ്പിള്ളി കണ്ഠച്ചനാശാന്‍ സ്മാരക വൈദിക സംഘം ഗുരുകുല വിദ്യാപീഠത്തിന്റെ വാര്‍ഷികത്തിലെ സ്വാമിയുടെ പ്രസംഗവും സംഭവത്തെ തുടര്‍ന്നുള്ള ചര്‍ച്ചാ വിഷയങ്ങളാണ്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പണിക്കാട്ടില്‍ ഭുവനേശ്വരി ക്ഷേത്രത്തില്‍ നടക്കുന്ന വിചാരസത്രം സമാപന ദിനത്തില്‍ നടത്തിയ പ്രഭാഷണവും ഇത്തരത്തില്‍ പ്രചരിക്കുന്നുണ്ട്. പ്രപഞ്ചത്തിലെ സകലചരാചരങ്ങളിലും മാതൃഭാവത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നവര്‍ക്കു മാത്രമേ ചതുര്‍വിധ പുരുഷാര്‍ത്ഥങ്ങള്‍ കൈവരിക്കുവാന്‍ സാധിക്കുകയുള്ളു എന്ന സ്വാമിയുടെ അന്നത്തെ പ്രഭാഷണം ഇന്നു സോഷ്യല്‍മീഡിയയില്‍ പരിഹാസപാത്രമാകുകയാണ്.

ഇയാൾ 15 കൊല്ലം മുമ്പ് ആശ്രമം ഉപേക്ഷിച്ചതായാണ്‌ പന്മനയിലെ ചട്ടമ്പിസ്വാമി ആശ്രമ അധികൃതർ പറയുന്നത്. പതിനഞ്ചു ദിവസങ്ങൾക്കു മുമ്പു സ്വാമി ആശ്രമത്തിൽ വന്നിരുന്നുവെന്നും അതല്ലാതെ സ്വാമിയുമായി ഇപ്പോൾ ആശ്രമത്തിനു ബന്ധമൊന്നുമില്ലെന്നും ആശ്രമാധികൃതർ വെളിപ്പെടുത്തി.