സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ച പെണ്‍കുട്ടി സംഘപരിവാര്‍ കസ്റ്റഡിയില്‍; മോചിപ്പിക്കണമെന്നു ഹൈക്കോടതിയില്‍ ഹര്‍ജി

മൊഴി നല്‍കയതിനു ശേഷം പെണ്‍കുട്ടിയെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വീട്ടില്‍നിന്നു കൊണ്ടുപോയെന്നാണ് അയ്യപ്പദാസ് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. പെണ്‍കുട്ടിയെ നെടുമങ്ങാട്ട് ഒളിവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും അയ്യപ്പദാസ് പറയുന്നു

സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ച പെണ്‍കുട്ടി സംഘപരിവാര്‍ കസ്റ്റഡിയില്‍; മോചിപ്പിക്കണമെന്നു ഹൈക്കോടതിയില്‍ ഹര്‍ജി

സ്വാമി ഗംഗേശാനന്ദന്റെ ജനനേന്ദ്രിയം ഛേദിച്ച സംഭത്തിലെ പെണ്‍കുട്ടി സംഘപരിവാറിന്റെ തടവിലാണെന്നു കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി. പെണ്‍കുട്ടിയെ സ്വതന്ത്രയാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. കൊട്ടാരക്കര തൃക്കണ്ണമംഗലം സ്വദേശി അയ്യപ്പദാസാണ് ഇക്കാര്യങ്ങള്‍ ഉന്നയിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

ഹര്‍ജി കോടതി പൊലീസിന്റെ നിലപാടറിയാന്‍ മാറ്റിവച്ചു. സ്വാമിയുടെ പീഡനത്തില്‍നിന്നു രക്ഷപ്പെടാനാണ് ജനനേന്ദ്രിയം ഛേദിച്ചതെന്നാണ് പെണ്‍കുട്ടി യുവതി ആദ്യം പോലീസിനും മജിസ്ട്രേറ്റിനും മൊഴിനല്‍കിയിരുന്നത്. എന്നാല്‍ മൊഴി നല്‍കയതിനു ശേഷം പെണ്‍കുട്ടിയെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വീട്ടില്‍നിന്നു കൊണ്ടുപോയെന്നാണ് അയ്യപ്പദാസ് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. പെണ്‍കുട്ടിയെ നെടുമങ്ങാട്ട് ഒളിവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും അയ്യപ്പദാസ് ആരോപിക്കുന്നു.

പെണ്‍കുട്ടി ആദ്യം നല്‍കിയ മൊഴിയാണ് യാഥാര്‍ത്ഥ്യമെന്നും തട്ടിക്കൊണ്ടുപോയ ശേഷം തികച്ചും വിഭിന്നമായ വിവരം നല്‍കാന്‍ നിര്‍ബന്ധപൂര്‍വം അഭിഭാഷകന് കത്തയപ്പിക്കുകയായിരുന്നുവെന്നും അയ്യപ്പ ദാസ് പറയുന്നു. തന്നെ കേസില്‍പ്പെടുത്തുംവിധം സംസാരിക്കുന്നത് സംഘപരിവാറിന്റെ സമ്മര്‍ദംമൂലമാണെന്നും അയ്യപ്പദാസ് ഹര്‍ഹ്മയില്‍ ആരോപിക്കുന്നുണ്ട്.

കോടതി ഇടപെട്ട് പെണ്‍കുട്ടിയെ സ്വതന്ത്രമാക്കണമെന്നും അങ്ങനെയെങ്കില്‍ മാത്രമേ സത്യം പുറത്തുനവരികയുള്ളുവെന്നും അയ്യപ്പദാസ് ആരോപിക്കുന്നുണ്ട്. തടഞ്ഞുവെച്ച കാര്യം ചൂണ്ടിക്കാട്ടി തിരുവനന്തപുരം പേട്ട സിഐക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്. ഒരു വര്‍ഷമായി പ്രസ്തുത പെണ്‍കുട്ടിയുമായി തനിക്ക് അടുപ്പമുണ്ടെന്നും അയ്യപ്പദാസ് പറയുന്നു.

Read More >>