പന്മന ആശ്രമവും സംഘപരിവാറും എന്തിനുകള്ളം പറയുന്നു; വര്‍ഷങ്ങള്‍ക്കു മുമ്പ് ആശ്രമം വിട്ട സ്വാമി എട്ടു മാസങ്ങള്‍ക്കു മുമ്പുള്ള ദൂരദര്‍ശന്‍ ചര്‍ച്ചയില്‍ ആശ്രമ പ്രതിനിധിയായി എങ്ങനെയെത്തി?

വര്‍ഷങ്ങള്‍ക്കു മുമ്പ് കൊല്ലം പന്മന ആശ്രമത്തില്‍ നിന്നും വിട്ടുപോയെന്നു ആശ്രമവും സംഘപരിവാര്‍ നേതൃത്വവും പറയുന്ന ഗംഗേശാനന്ദന്‍ 2016ലെ ദൂരദര്‍ശന്‍ സംവദത്തില്‍ പങ്കെടുത്തത് അതേ പന്മന ആശ്രമത്തിന്റെ പ്രതിനിധിയായി. ഇന്റര്‍നെറ്റിലെ സംവാദത്തിന്റെ വീഡിയോ സംഘപരിവാറിന്റെ വാദങ്ങളെ പൊളിച്ചടുക്കുകയാണ്.

പന്മന ആശ്രമവും സംഘപരിവാറും എന്തിനുകള്ളം പറയുന്നു; വര്‍ഷങ്ങള്‍ക്കു മുമ്പ് ആശ്രമം വിട്ട സ്വാമി എട്ടു മാസങ്ങള്‍ക്കു മുമ്പുള്ള ദൂരദര്‍ശന്‍ ചര്‍ച്ചയില്‍ ആശ്രമ പ്രതിനിധിയായി എങ്ങനെയെത്തി?

പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നു യുവതി ജനനേന്ദ്രിയ ഛേദിച്ച സ്വാമി ഗംഗേശാനന്ദനെ 'ഒഴിവാക്കി' നല്ലപിള്ള ചമയുവാനുള്ള പന്മന ആശ്രമത്തിന്റെയും സംഘപരിവാറിന്റെയും ശ്രമങ്ങള്‍ക്കെതിരെ വീണ്ടും ശക്തമായ തെളിവുകള്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് കൊല്ലം പന്മന ആശ്രമത്തില്‍ നിന്നും വിട്ടുപോയെന്നു ആശ്രമവും സംഘപരിവാര്‍ നേതൃത്വവും പറയുന്ന ഗംഗേശാനന്ദന്‍ 2016ലെ ദൂരദര്‍ശന്‍ സംവദത്തില്‍ പങ്കെടുത്തത് അതേ പന്മന ആശ്രമത്തിന്റെ പ്രതിനിധിയായി. ഇന്റര്‍നെറ്റിലെ സംവാദത്തിന്റെ വീഡിയോ സംഘപരിവാറിന്റെ വാദങ്ങളെ പൊളിച്ചടുക്കുകയാണ്.

കേരള സംസ്‌കൃതിയുടെ നവോത്ഥാനത്തിനെക്കുറിച്ചു ദൂരദര്‍ശനില്‍ പ്രവീണ്‍ പരമേശ്വര്‍ നയിച്ച 'തിരസ്‌കരിച്ചവ തിരികെ വരുമ്പോള്‍' എന്ന പേരിലെ സംവാദത്തിലാണു കൊല്ലം പന്മന ആശ്രമത്തിന്റെ പ്രതിനിധിയായി സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ പങ്കെടുത്തത്. 2016 ഓക്‌ടോബറിലായിരുന്നു സംവാദം നടന്നത്. ഗംഗേശാനന്ദനൊപ്പം കെപിഎംഎസിന്റെ മുന്‍ ജനറല്‍ സെക്രട്ടറി ടി വി ബാബു, ശിവഗിരി മഠത്തിന്റെ പ്രതിനിധിയായി സ്വാമി ഋതംബരാനന്ദ, ഭാരതീയ വിചാരകേന്ദ്രത്തിന്റെ ജനറല്‍ സെക്രട്ടറി സുധീര്‍ ബാബു, ചരിത്ര അധ്യാപകനും ഇടതു ചിന്തകനുമായ ഡോ. വിന്‍സന്റ് പി ജെ എന്നിവരും സംവാദത്തില്‍പങ്കെടുത്തിരുന്നു.


ജാതിയെ എങ്ങനെ കാണാന്‍ വേണ്ടിയിട്ടാണ് ചട്ടമ്പി സ്വാമി പഠിപ്പിച്ചിട്ടുള്ളത് എന്നതിനെ സംബന്ധിച്ചു വിശദമായ ചര്‍ച്ചയും ഗംഗേശാനന്ദന്‍ നടത്തുന്നുണ്ട്. ഇത്തരത്തില്‍ പന്മന ാശ്രമത്തിന്റെ പേരില്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്ന ഗംഗേശാനന്ദനെയാണ് ആശ്രമവും സംഘപരിവാറും വര്‍ഷങ്ങളായി തങ്ങളുമായി ബന്ധമില്ലെന്നു കാട്ടി കഴിഞ്ഞ ദിവസം തള്ളിപ്പറഞ്ഞത്. ഗംഗേശാനന്ദന്‍ എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആശ്രമത്തില്‍ താമസിച്ച് ഹരി എന്ന പേര് മാറ്റി ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ എന്ന പേര് സ്വീകരിച്ച് പന്മന ആശ്രമത്തിന്റെ മേല്‍വിലാസത്തില്‍ ഇലക്ഷന്‍ ഐഡി നേടിയിരുന്നുവെന്നും അതല്ലാതെ പ്രസ്തുത വ്യക്തിയുമായി ബന്ധമില്ലെന്നുമായിരുന്നു ആശ്രമത്തിന്റെ വാദം.

2010 ല്‍ ഗംഗേശാനനന്ദന്‍ കുമ്മനം ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ നേതാക്കള്‍ക്കൊപ്പം മുഖ്യമന്ത്രി അച്യുതാനന്ദനെ സന്ദര്‍ശിച്ചു നിവേദനം നല്‍കിയ വാര്‍ത്തയും ചിത്രങ്ങളും കഴിഞ്ഞ ദിവസം പുറത്തു വന്നതിനെ തുടര്‍ന്നാണ് പരിവാര്‍ നേതൃത്വം സ്വാമിയെ തള്ളി രംഗത്തെത്തിയത്. ബിജെപിയുടെ മുഖപത്രത്തില്‍ 'സ്വയം പ്രഖ്യാപിത സ്വാമി' എന്ന തലക്കെട്ടില്‍ വാര്‍ത്ത പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. അതിലെല്ലാം ഗംഗേശാനന്ദന് സംഘപരിവാറുമായും ആശ്രമവുമായും ബന്ധമില്ലെന്ന വാദങ്ങളാണ് നേതൃത്വം ഉയര്‍ത്തിയതും. അതിനിടയിലാണ് കഴിഞ്ഞ വര്‍ഷം നടന്ന സംവാദത്തിന്റെ വീഡിയോ പൊതുസമൂഹത്തിനു മുന്നിലേക്കു പൊന്തിവരുന്നത്.

ദൂരദര്‍ശന്‍ പോലുള്ള ഒരു ദേശീയ പ്രാധാന്യമുള്ള മാധ്യമത്തില്‍ ഈ അടുത്തകാലത്ത് സംവാദത്തില്‍ പങ്കെടുത്തതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ മറച്ചുവച്ചാണ് പന്മന ആശ്രമാധികൃതര്‍ ഗംഗേശാനന്ദനെ തള്ളിപ്പറയുന്നത്. മാത്രമല്ല സ്വാമിയുടെ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുള്‍പ്പെടെയുള്ളവ ഇന്നും ആശ്രമത്തിന്റെ വിലാസത്തിലുമാണ്. സ്വാമി ഇടയ്ക്കിടെ ആശ്രമത്തില്‍ എത്താറുണ്ടെന്നുള്ള കാര്യവും നാരദാന്യുസ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടു ചെയ്തിരുന്നു.