നെയ്യാറ്റിൻകര കൊലപാതകം: സനലിന് ചികിത്സ വൈകിപ്പിക്കാൻ ശ്രമിച്ച രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

ജനറല്‍ ആശുപത്രിയില്‍നിന്ന് ആംബുലന്‍സ് മെഡിക്കല്‍ കോളേജിലേക്ക് യാത്ര തിരിച്ചെങ്കിലും നെയ്യാറ്റിന്‍കര പൊലീസ് സ്‌റ്റേഷനിലേക്ക് പോകാനായിരുന്നു പൊലീസുകാരുടെ നിര്‍ദേശം.

നെയ്യാറ്റിൻകര കൊലപാതകം: സനലിന് ചികിത്സ വൈകിപ്പിക്കാൻ ശ്രമിച്ച രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

നെയ്യാറ്റിൻകരയിൽ ഡിവൈഎസ്പി യുവാവിനെ വാഹനത്തിനു മുന്നിലേക്ക് തള്ളിയിട്ടു കൊന്ന സംഭവത്തിൽ സനലിനെ ആശുപത്രിയിൽ എത്തിക്കാൻ വൈകിച്ച രണ്ട് പൊലീസുകാർക്കെതിരെ നടപടി. സിപിഒമാരായ സജീഷ്‌കുമാര്‍, ഷിബു എന്നിവരെ സസ്പെൻഡ് ചെയ്തു. അപകടത്തിൽപ്പെട്ട സനലിനെ ആശുപത്രിയിൽ എത്തിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സനലിന്റെ മരണത്തിൽ പൊലീസിനു ​ഗുരുതര വീഴ്ചയുണ്ടായെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് നടപടി.

അപകടത്തിൽ പരിക്കേറ്റ്​ ​ഗുരുതരമായി പരിക്കേറ്റ സനൽകുമാർ അര മണിക്കൂറോളം റോ‍ഡിൽ കിടന്നതായാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. തുടർന്ന് ഇവിടെയെത്തിയ എസ്ഐയും പാറാവുകാരനും പൊലീസ് വാഹനത്തിൽ സനലിനെ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായില്ല. ഈ സമയമെല്ലാം മരണത്തോടു മല്ലടിച്ച് സനൽ റോ‍ഡിൽ കിടക്കുകയായിരുന്നു. പിന്നീട് ആംബുലൻസ് എത്തിയാണ് സനലിനെ അടുത്തുള്ള ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ​തുടർന്ന് മെഡിക്കൽ കോളേജിലേക്കു കൊണ്ടുപോകാനായിരുന്നു ഇവിടെന്നുള്ള നിർദേശം. എന്നാൽ ഇവിടേക്കു പോകുംവഴി പൊലീസുകാർ ആംബുലൻസ് സ്റ്റേഷനിലെത്തിച്ച് ഡ്യൂട്ടി മാറി കേറിയെന്നും ഇതും ചികിത്സ വൈകാൻ കാരണമായെന്നുമാണ് കണ്ടെത്തൽ.

മാത്രമല്ല, പൊലീസുകാർ മനഃപൂർവം ചികിത്സ വൈകിപ്പിക്കാൻ ശ്രമിച്ചതായി ആംബുലൻസ് ഡ്രൈവറും വെളിപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ സനലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞെങ്കിലും നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് പോയാല്‍ മതിയെന്നായിരുന്നു പോലീസുകാരുടെ നിലപാടെന്ന് ആംബുലന്‍സ് ഡ്രൈവര്‍ അനീഷ് വ്യക്തമാക്കി. സനലിനെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകണമെന്നായിരുന്നു നാട്ടുകാരും ആവശ്യപ്പെട്ടത്. എന്നാല്‍ ആംബുലന്‍സില്‍ കയറിയ പൊലീസുകാര്‍ ജനറല്‍ ആശുപത്രിയിലേക്ക് പോകാന്‍ പറഞ്ഞു. അഞ്ച് മിനിറ്റിനകം ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാനായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍നിന്ന് ആംബുലന്‍സ് മെഡിക്കല്‍ കോളേജിലേക്ക് യാത്ര തിരിച്ചെങ്കിലും നെയ്യാറ്റിന്‍കര പൊലീസ് സ്‌റ്റേഷനിലേക്ക് പോകാനായിരുന്നു പൊലീസുകാരുടെ നിര്‍ദേശം.

ആംബുലന്‍സിലുണ്ടായിരുന്ന പൊലീസുകാരന് ഡ്യൂട്ടി മാറാനായിരുന്നു സ്‌റ്റേഷനിലേക്ക് പോയത്. തുടര്‍ന്ന് പൊലീസ് സ്‌റ്റേഷനിലെത്തി മറ്റൊരു പൊലീസുകാരന്‍ വന്നശേഷമാണ് ആംബുലന്‍സ് മെഡിക്കല്‍ കോളേജിലേക്ക് യാത്രതിരിച്ചത്. ഇതിനിടെ സംഭവസ്ഥലത്തുനിന്ന് ആശുപത്രിയിലേക്കും പൊലീസ് സ്‌റ്റേഷനിലേക്കുമുള്ള യാത്രയ്ക്കിടെ വേഗത കുറയ്ക്കാനും പൊലീസുകാര്‍ ആവശ്യപ്പെട്ടെന്നും ആംബുലന്‍സ് ഡ്രൈവര്‍ അനീഷ് പറഞ്ഞു. നെയ്യാറ്റിന്‍കരയില്‍നിന്ന് മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രയ്ക്കിടെയാണ് ഗുരുതരമായി പരിക്കേറ്റ സനല്‍ മരണപ്പെടുന്നത്. ആംബുലന്‍സ് പട്ടത്ത് എത്തിയപ്പോഴേക്കും സനല്‍ മരിച്ചെന്നാണ് പൊലീസും പറഞ്ഞത്. അപ്പോഴേക്കും അപകടം നടന്ന് ഏകദേശം ഒന്നര മണിക്കൂറോളം വൈകിയിരുന്നു. സമയോജിതമായി ആശുപത്രിയിൽ എത്തിച്ചെങ്കിൽ ഒരുപക്ഷേ സനലിന്റെ ജീവൻ രക്ഷിക്കാമായിരുന്നു. എന്നാൽ പൊലീസ് മനഃപൂർവം സനലിന്റെ ചികിത്സ വൈകിപ്പിക്കുകയായിരുന്നു.

തിങ്കളാഴ്ച രാത്രി രാ​ത്രി ഒ​മ്പ​ത​ര​യ്ക്കാണ് സംഭവം. കൊ​ട​ങ്ങാ​വി​ള ജങ്ഷ​നി​ലെ തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ വന്നതായിരുന്നു സനൽകുമാർ ഇവിടെ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്ത​തി​നെ​ച്ചൊ​ല്ലി ഡി​വൈ​എ​സ്പി ഹ​രി​കു​മാ​റും സ​ന​ൽ​കു​മാ​റും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി. ഇ​തി​നി​ട​യി​ൽ ഹ​രി​കു​മാ​ർ സ​ന​ലി​നെ പി​ടി​ച്ചു റോഡിലേക്കു ​ത​ള്ളി. ഈസമയം ഇതുവഴി വന്ന കാ​ർ സനലിനെ ഇ​ടി​ച്ചു​വീ​ഴ്ത്തുകയായിരുന്നു. ഉടൻ തന്നെ ഇവിടെനിന്നും ഓടി രക്ഷപെട്ട ഡിവൈഎസ്പിയെ പിന്നീട് സുഹൃത്തായ ധനകാര്യ സ്ഥാപന നടത്തിപ്പുകാരൻ തമിഴ്നാട്ടിലേക്കു കടക്കാൻ സഹായിക്കുകയായിരുന്നു. രാത്രി ഇയാളുടെ വീട്ടിൽ എത്തിയതായിരുന്നു ഡിവൈഎസ്പി. ഇയാളുടെ വീട്ടിലെ നിത്യ സന്ദർശകനായിരുന്നു ഹരികുമാർ. പൊലീസ് യൂണിഫോമിൽ അല്ലാത്തതിനാൽ സനലിന് ആളെ തിരിച്ചറിയാനായിരുന്നില്ല. തുടർന്ന് എസ്പിക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തെങ്കിലും തമിഴ്നാട്ടിലേക്കു കടന്ന ഇയാളെ പിടികൂടാനായിട്ടില്ല.

Read More >>