പ്രതികൾ ജയിലിൽ നിന്നും രക്ഷപെട്ട സംഭവം; പന്തളം സ്റ്റേഷനിലെ രണ്ടു പൊലീസുകാർക്ക് സസ്പെൻഷൻ

അജി, അനില്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അന്തർ സംസ്ഥാന ബൈക്ക് മോഷ്ടാക്കളായ ചെങ്ങന്നുര്‍ കൊഴുവല്ലൂര്‍ സ്വദേശി സുരേഷ്, കോഴഞ്ചേരി കോയിപ്രം സ്വദേശി ഷിജു രാജൻ എന്നിവർ പൊലീസിനെ കബളിപ്പിച്ചു ര​ക്ഷപെട്ട സംഭവത്തിലാണ് നടപടി.

പ്രതികൾ ജയിലിൽ നിന്നും രക്ഷപെട്ട സംഭവം; പന്തളം സ്റ്റേഷനിലെ രണ്ടു പൊലീസുകാർക്ക് സസ്പെൻഷൻ

പത്തനംതിട്ട പന്തളം പൊലീസ് സ്റ്റേഷനിൽ നിന്നും രണ്ടു പ്രതികൾ രക്ഷപെട്ട സംഭവത്തിൽ രണ്ടു പൊലീസുകാർക്ക് സസ്പെൻഷൻ. അജി, അനില്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

അന്തർ സംസ്ഥാന ബൈക്ക് മോഷ്ടാക്കളായ ചെങ്ങന്നുര്‍ കൊഴുവല്ലൂര്‍ സ്വദേശി സുരേഷ്, കോഴഞ്ചേരി കോയിപ്രം സ്വദേശി ഷിജു രാജൻ എന്നിവർ പൊലീസിനെ കബളിപ്പിച്ചു ര​ക്ഷപെട്ട സംഭവത്തിലാണ് നടപടി.

പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിന്നും തമിഴ്നാട്ടിൽ നിന്നും നിരവധി ആഢംബര ബൈക്കുകൾ മോഷ്ടിച്ച് വിൽപ്പന നടത്തിയ കേസിലാണ് ഇരുവരും അറസ്റ്റിലാവുന്നത്. വ്യാഴാഴ്ച പുലർച്ചെ ബാത്ത്‌റൂമില്‍ പോകണമെന്നു പറഞ്ഞ പ്രതികളെ പുറത്തിറക്കിയപ്പോൾ കൂടെയുണ്ടായിരുന്ന പൊലീസുകാരെ തള്ളിനിലത്തിട്ട ശേഷം ഇവർ രക്ഷപെടുകയായിരുന്നു.

കഴിഞ്ഞമാസം 14ന് മലയാലപ്പുഴയിൽ നിന്നും പത്തനംതിട്ട പൊലീസാണ് പ്രതികളെ പിടികൂടിയത്. 21 ആഢംബര ബൈക്കുകളാണ് ഇവരിൽ നിന്നും പൊലീസ് കണ്ടെടുത്തത്. കോടതിയിൽ ഹാജരാക്കിയ ശേഷം കൂടുതൽ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. രണ്ടു ദിവസത്തിനകം കസ്റ്റഡി കാലാവധി അവസാനിരിക്കെയാണ് ഇരുവരും രക്ഷപെട്ടത്.

സംഭവത്തിൽ പൊലീസിനു വീഴ്ച പറ്റിയെന്നു വ്യക്തമായ സാഹചര്യത്തിലാണ് രണ്ടുപേരെ സസ്പെൻഡ് ചെയ്തത്.

Read More >>