സർക്കാരിനു തിരിച്ചടി; ടി പി സെൻകുമാറിനെ തിരിച്ചെടുക്കണമെന്ന് സുപ്രീംകോടതി

സെൻകുമാറിനെ ഡിജിപി സ്ഥാനത്തേക്കു തിരിച്ചെടുക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. സംസ്ഥാന സർക്കാരിന്റെ വാദങ്ങളെല്ലാം തള്ളിയാണ് സെൻകുമാറിനെ ഡിജിപിയായി നിയമിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്.

സർക്കാരിനു തിരിച്ചടി; ടി പി സെൻകുമാറിനെ തിരിച്ചെടുക്കണമെന്ന് സുപ്രീംകോടതി

പൊലീസ് മേധാവി സ്ഥാനത്തു നിന്നു മാറ്റിയത് ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ ടി പി സെന്‍കുമാര്‍ നല്‍കിയ ഹരജിയിൽ സർക്കാരിനു തിരിച്ചടി. സെൻകുമാറിനെ ഡിജിപി സ്ഥാനത്തേക്കു തിരിച്ചെടുക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. സംസ്ഥാന സർക്കാരിന്റെ വാദങ്ങളെല്ലാം തള്ളിയാണ് സെൻകുമാറിനെ ഡിജിപിയായി വീണ്ടും നിയമിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്.

ജസ്റ്റിസുമാരായ മദൻ ബി ലോക്കൂർ, ദീപക് ​ഗുപ്ത എന്നിവരങ്ങിയ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. ഡിജിപി സ്ഥാനത്തു നിന്ന് നീക്കിയ സർക്കാർ നടപടി ശരിവച്ച കേരള ഹൈക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതി വിധി.

ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ നൽകിയ റിപ്പോർട്ട് ഉൾപ്പെടെയുള്ളവ പരിശോധിച്ചാണ് സുപ്രീംകോടതി ഉത്തരവ്. ജിഷ, പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം കേസ് എന്നിവ മാത്രം പറഞ്ഞ് സെൻകുമാറിനെ മാറ്റാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ജൂൺ 30 വരെയാണ് പൊലീസ് മേധാവിയായുള്ള പുനർനിയമനം.

ഈ കേസുകളിൽ സ്വീകരിച്ച സമീപനം പൊലീസിനെ കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അതൃപ്തു ഉണ്ടാക്കിയതിനാലാണ് ഡിജിപി സ്ഥാനത്തു നിന്നും സെൻകുമാറിനെ നീക്കിയതെന്നായിരുന്നു സർക്കാർ വാദം.

ഹരീഷ് സാൽവെയാണ് സർക്കാരിനു വേണ്ടി സുപ്രീംകോടതിയിൽ ഹാജരായത്. ​ദുഷ്യന്ത് ദവേ ആണ് സെൻകുമാറിനു വേണ്ടി ഹാജരായ അഭിഭാഷകൻ. സെൻകുമാറിനെ മാറ്റിയ നടപടി നിലവിലുള്ള സുപ്രീംകോടതി വിധികളുടെ ലംഘനമാണെന്ന് സെൻകുമാറിന്റെ അഭിഭാഷകൻ വാദിച്ചു.

അതേസമയം, തനിക്കു വേണ്ടി പ്രാർത്ഥിച്ചവർക്കും തനിക്കു വേണ്ടി വാദിച്ച വക്കീലിനും നന്ദി രേഖപ്പെടുത്തുന്നതായി സെൻകുമാർ പറഞ്ഞു. ഈയൊരു സുപ്രീംകോടതി വിധിയിലൂടെ ഇഷ്ടക്കാരായ ഉദ്യോ​ഗസ്ഥരെ ഉന്നത സ്ഥാനങ്ങളിൽ നിയമിക്കുന്ന സർക്കാരുകളുടെ നീക്കങ്ങൾക്ക് അറുതി വരുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

016 മെയ് 25നാണ് എൽഡിഎഫ് അധികാരമേറ്റത്. തുടർന്ന് മെയ് 27ന് സെൻകുമാറിനെ മാറ്റി ലോക്നാഥ് ബെഹ്റയെ ഡിജിപിയായി നിയമിക്കുകയായിരുന്നു.

Read More >>