'ഗോവിന്ദച്ചാമിക്ക് വധശിക്ഷയില്ല'; സൗമ്യ വധക്കേസിൽ സംസ്ഥാന സർക്കാരിന്റെ തിരുത്തൽ ഹരജി സുപ്രീം കോടതി തള്ളി

തിരുത്തൽ ഹർജിയും തള്ളിയ സാഹചര്യത്തിൽ ഗോവിന്ദച്ചാമിക്ക് വധശിക്ഷ ലഭിക്കില്ലെന്ന് ഉറപ്പായി. ഗോവിന്ദച്ചാമിക്കെതിരായ കൊലക്കുറ്റം റദ്ദാക്കിക്കൊണ്ട് വധശിക്ഷ ഒഴിവാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് തിരുത്തല്‍ ഹര്‍ജി നല്‍കിയത്.

ഗോവിന്ദച്ചാമിക്ക് വധശിക്ഷയില്ല; സൗമ്യ വധക്കേസിൽ സംസ്ഥാന സർക്കാരിന്റെ തിരുത്തൽ ഹരജി സുപ്രീം കോടതി തള്ളി

സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ കൊലക്കുറ്റം റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി. ഗോവിന്ദച്ചാമിക്കെതിരായ കൊലക്കുറ്റം റദ്ദാക്കിക്കൊണ്ട് വധശിക്ഷ ഒഴിവാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് തിരുത്തല്‍ ഹര്‍ജി നല്‍കിയത്.

തിരുത്തൽ ഹർജിയും തള്ളിയ സാഹചര്യത്തിൽ ഗോവിന്ദച്ചാമിക്ക് വധശിക്ഷ ലഭിക്കില്ലെന്ന് ഉറപ്പായി. ചീഫ് ജസ്റ്റിസ് ജെ എസ് കെഹാറിന്റെ നേതൃത്വത്തിലുള്ള ആറംഗ ബെഞ്ചാണ് തിരുത്തൽ ഹരജി പരിഗണിച്ചത്. ചീഫ് ജസ്റ്റിസിന്റെ ചേംബറിലാണ് കേസ് പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് ജെ എസ് കെഹാര്‍, ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെ ചെലമേശ്വര്‍ എന്നിവര്‍ക്കൊപ്പം മുമ്പ് കേസില്‍ വിധി പറഞ്ഞ രഞ്ജന്‍ ഗോഗോയി, പി സി പന്ത്, യു യു ലളിത് എന്നിവരും അടങ്ങുന്നതായിരുന്നു ബെഞ്ച്.