സൗമ്യ വധക്കേസ്: സംസ്ഥാന സർക്കാരിന്റെ തിരുത്തൽ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ഗോവിന്ദച്ചാമിക്ക് വിചാരണ കോടതിയും ഹൈക്കോടതിയും വിധിച്ച വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി ഇളവ് ചെയ്തിരുന്നു. ഇത് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മയും നൽകിയ ഹരജി തുറന്ന കോടതിയില്‍ വാദം കേട്ട ശേഷം കോടതി തള്ളിയിരുന്നു. 2016 നവംബർ 11നാണ് ഹരജി കോടതി തള്ളിയത്. ഈ സാഹചര്യത്തിലാണ് നിയമ വ്യവസ്ഥയിലെ അവസാന ആശ്രയമായ തിരുത്തൽ ഹരജി സർക്കാർ നൽകിയത്. കേസിൽ പരസ്യവാദം വേണമെന്ന ആവശ്യവും സർക്കാർ ഹര‌ജിയിൽ ഉന്നയിച്ചിട്ടുണ്ട്.

സൗമ്യ വധക്കേസ്: സംസ്ഥാന സർക്കാരിന്റെ തിരുത്തൽ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ തിരുത്തൽ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ജെ എസ് കെഹാറിന്‍റെ നേതൃത്വത്തിലുള്ള ആറംഗ ബെഞ്ചാണ് തിരുത്തൽ ഹരജി പരിഗണിക്കുക. ചീഫ് ജസ്റ്റിസിന്റെ ചേംബറിലാണ് കേസ് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് ജെ എസ് കെഹാര്‍, ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെ ചെലമേശ്വര്‍ എന്നിവര്‍ക്കൊപ്പം മുമ്പ് കേസില്‍ വിധി പറഞ്ഞ രഞ്ജന്‍ ഗോഗോയി, പി സി പന്ത്, യു യു ലളിത് എന്നിവർ അടങ്ങുന്നതാണ് ബെഞ്ച്.

ഗോവിന്ദച്ചാമിക്ക് വിചാരണ കോടതിയും ഹൈക്കോടതിയും വിധിച്ച വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി ഇളവ് ചെയ്തിരുന്നു. ഇത് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മയും നൽകിയ ഹരജി തുറന്ന കോടതിയില്‍ വാദം കേട്ട ശേഷം കോടതി തള്ളിയിരുന്നു. 2016 നവംബർ 11നാണ് ഹരജി കോടതി തള്ളിയത്. ഈ സാഹചര്യത്തിലാണ് നിയമ വ്യവസ്ഥയിലെ അവസാന ആശ്രയമായ തിരുത്തൽ ഹരജി സർക്കാർ നൽകിയത്. കേസിൽ പരസ്യവാദം വേണമെന്ന ആവശ്യവും സർക്കാർ ഹര‌ജിയിൽ ഉന്നയിച്ചിട്ടുണ്ട്. ‌‌ വിധി ‌നിരവധി കേസുകളില്‍ പ്രത്യാഘാതമുണ്ടാക്കുകയും കുറ്റവാളികള്‍ക്കു തെറ്റായ സന്ദേശം നല്‍കുകയും ചെയ്യുമെന്നും അതിനാൽ തെറ്റുതിരുത്തണമെന്നും ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്. അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയാണ് തിരുത്തല്‍ ഹരജി തയ്യാറാക്കിയത്.

സൗമ്യയെ മാനഭംഗപ്പെടുത്തിയതും ശരീരത്തിലെ പ്രധാനപ്പെട്ട രണ്ടു മുറിവുകളിൽ ഒന്നിന്‍റെ ഉത്തരവാദിയും ഗോവിന്ദച്ചാമി തന്നെയാണെന്നു കോടതി കണ്ടെത്തിയിരുന്നു. എന്നാൽ, സൗമ്യയെ ട്രെയിനിൽനിന്നു തള്ളിയിട്ടതു ഗോവിന്ദച്ചാമിയാണെന്നതിനു തെളിവില്ലെന്നായിരുന്നു ശിക്ഷയിൽ ഇളവ് നൽകാനുള്ള കാരണമായി കോടതി വിലയിരുത്തിയത്. 2011 ഫെബ്രുവരി ഒന്നിനാണ് കൊച്ചി- ഷൊര്‍ണൂര്‍ പാസഞ്ചര്‍ തീവണ്ടിയില്‍ സഞ്ചരിച്ച സൗമ്യ (23) ക്രൂര പീഡനത്തിന് ഇരയായത്. ഫെബ്രുവരി ആറിന് തൃശ്ശൂര്‍ മെഡിക്കൽ കോളേജിൽ വച്ച് സൗമ്യ മരണത്തിനു കീഴടങ്ങി.

Read More >>