കാട്ടാക്കടയിൽ തുടങ്ങാനിരിക്കുന്ന ഹോളോബ്രിക്സ് കമ്പനിക്കെതിരെ സമരം; ആത്മഹത്യാഭീഷണി മുഴക്കി ദമ്പതികൾ

കാട്ടാക്കട വില്ലിടുംപാറയിൽ പ്രവർത്തനം തുടങ്ങാനിരിക്കുന്ന ഹോളോബ്രിക്സ് കമ്പനിക്ക് എതിരെ ഏറെക്കാലമായി പ്രതിഷേധം നടന്നു വരികയായിരുന്നു. കുടിവെള്ളക്ഷാമം കൊണ്ട് ബുദ്ധിമുട്ടുന്ന പ്രദേശത്ത് ഹോളോബ്രിക്സ് കമ്പനി വന്നാൽ കുടിവെള്ളം മുട്ടുമെന്നാണ് സമരക്കാരുടെ വാദം. പ്രവർത്തനം തുടങ്ങാനാവശ്യമായ സാങ്കേതിക അനുമതികൾ കമ്പനി ഉടമസ്ഥർ നേടിയെടുത്തെങ്കിലും പ്രതിഷേധം മൂലം നിർമാണപ്രവൃത്തികൾ നടന്നിരുന്നില്ല.

കാട്ടാക്കടയിൽ തുടങ്ങാനിരിക്കുന്ന ഹോളോബ്രിക്സ് കമ്പനിക്കെതിരെ സമരം; ആത്മഹത്യാഭീഷണി മുഴക്കി ദമ്പതികൾ

തിരുവനന്തപുരം കാട്ടാക്കടയിൽ പുതുതായി പ്രവർത്തനം ആരംഭിക്കുന്ന ഹോളോബ്രിക്സ് കമ്പനിക്ക് എതിരെ സമരം ചെയ്യുന്ന ദമ്പതികളുടെ ആത്മഹത്യാ ഭീഷണി. സമീപവാസികളായ സോമൻ, ഭാര്യ ലത എന്നിവരാണ് കമ്പനിയുടെ നിർമാണം ആരംഭിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി രംഗത്തുവന്നത്. കമ്പനി തുടങ്ങാനിരിക്കുന്ന സ്ഥലത്തിന് ചുറ്റുമതിൽ നിർമിക്കാനൊരുങ്ങവേയാണ് സോമൻ മരത്തിൽ കയറി കഴുത്തിൽ കയറുമുറുക്കി ഭീഷണി മുഴക്കിയത്. ഭാര്യ ലത ശരീരത്തിൽ മണ്ണെണ്ണയൊഴിച്ചും ആത്മഹത്യാഭീഷണി മുഴക്കി.

കാട്ടാക്കട വില്ലിടുംപാറയിൽ പ്രവർത്തനം തുടങ്ങാനിരിക്കുന്ന ഹോളോബ്രിക്സ് കമ്പനിക്ക് എതിരെ ഏറെക്കാലമായി പ്രതിഷേധം നടന്നു വരികയായിരുന്നു. കുടിവെള്ളക്ഷാമം കൊണ്ട് ബുദ്ധിമുട്ടുന്ന പ്രദേശത്ത് ഹോളോബ്രിക്സ് കമ്പനി വന്നാൽ കുടിവെള്ളം മുട്ടുമെന്നാണ് സമരക്കാരുടെ വാദം. പ്രവർത്തനം തുടങ്ങാനാവശ്യമായ സാങ്കേതിക അനുമതികൾ കമ്പനി ഉടമസ്ഥർ നേടിയെടുത്തെങ്കിലും പ്രതിഷേധം മൂലം നിർമാണപ്രവൃത്തികൾ നടന്നിരുന്നില്ല.

ഇതിനെത്തുടർന്ന് കോടതിയുത്തരവുമായി പൊലീസ് സംരക്ഷണത്തോടെ ചുറ്റുമതിൽ നിർമാണം തുടങ്ങിയപ്പോഴാണ് ദമ്പതികൾ ആത്മഹത്യാഭീഷണി മുഴക്കിയത്. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഇരുവരെയും അനുനയിപ്പിക്കുകയും നിർമാണപ്രവൃത്തികൾ താത്കാലികമായി നിർത്തിവെക്കാമെന്നു ഉറപ്പു നൽകുകയും ചെയ്തതോടെയാണ് ഇരുവരും ആത്മഹത്യാഭീഷണി അവസാനിപ്പിച്ചത്.