അട്ടപ്പാടിയിൽ ഏഴാം ക്ലാസ്സുകാരിയുടെ ആത്മഹത്യ പീഡനത്തെ തുടര്‍ന്നെന്നു സൂചന; പൊലീസ് അന്വേഷണം തുടങ്ങി

തിങ്കളാഴ്ച്ച രാത്രിയാണ് പെൺകുട്ടിയെ ഊരിനു പുറത്തുള്ള കാട്ടിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. പാലക്കാടിന് അടുത്തുള്ള സ്‌കൂളില്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടി വേനലവധിക്ക് നാട്ടില്‍ എത്തിയതായിരുന്നു. ഞായറാഴ്ച്ച മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. നാട്ടുകാര്‍ നടത്തിയ തിരിച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.

അട്ടപ്പാടിയിൽ ഏഴാം ക്ലാസ്സുകാരിയുടെ ആത്മഹത്യ പീഡനത്തെ തുടര്‍ന്നെന്നു സൂചന; പൊലീസ് അന്വേഷണം തുടങ്ങി

അട്ടപ്പാടിയില്‍ ആദിവാസി വിദ്യാര്‍ത്ഥിനിയായ 14കാരി തൂങ്ങി മരിച്ചത് പീഡനത്തിന് ഇരയായതിനെ തുടര്‍ന്നെന്നു സൂചന. മൃതദേഹ പരിശോധന നടത്തിയ ഡോക്ടര്‍ ഇക്കാര്യം പറഞ്ഞതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടുന്നതിലൂടെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും അഗളി ഡിവൈ.എസ്പി ബാലസുബ്രമണ്യന്‍ പറഞ്ഞു.

തിങ്കളാഴ്ച്ച രാത്രിയാണ് പെൺകുട്ടിയെ ഊരിനു പുറത്തുള്ള കാട്ടിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. പാലക്കാടിന് അടുത്തുള്ള സ്‌കൂളില്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടി വേനലവധിക്ക് നാട്ടില്‍ എത്തിയതായിരുന്നു. ഞായറാഴ്ച്ച മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. നാട്ടുകാര്‍ നടത്തിയ തിരിച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.

കുട്ടി ആത്മഹത്യ ചെയ്തതാണെന്നും മറ്റു കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണെന്നും പൊലിസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി പ്രദീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പെണ്‍ക്കുട്ടിയുടെ വീട്ടുകാരുടേയും ബന്ധുക്കളുടേയും മൊഴിയെടുത്തു. അഗളി ഡിവൈ.എസ്പി ബാലസുബ്രമണ്യത്തിനാണ് അന്വേഷണ ചുമതല.