കോഴ്‌സിന് അഫിലിയേഷനില്ല; കണ്ണൂർ പൈസക്കരി ദേവമാതാ കോളേജിൽ വിദ്യാർത്ഥി സമരം; കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു

ഈ അധ്യയന വർഷത്തിൽ പുതുതായി ആരംഭിച്ച ബികോം ഫിനാൻസ് കോഴ്‌സിന് അഫിലിയേഷൻ ലഭിച്ചിട്ടുണ്ട് എന്നാണ് കോളേജ് അധികൃതർ അഡ്മിഷൻ സമയത്ത് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ബോധ്യപ്പെടുത്തിയിരുന്നത്. കോളേജിൽ ഇത്തരത്തിൽ ഒരു കോഴ്സ് നടത്താൻ അനുമതി നൽകിയിട്ടില്ലെന്നും തങ്ങളുടെ അറിവോടെയല്ല പരീക്ഷകൾ നടത്തിയത് എന്നും വ്യക്തമാക്കി കണ്ണൂർ യൂണിവേഴ്സിറ്റി രംഗത്തുവന്നതോടെയാണ് വിദ്യാർഥികൾ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയത്.

കോഴ്‌സിന് അഫിലിയേഷനില്ല; കണ്ണൂർ പൈസക്കരി ദേവമാതാ കോളേജിൽ വിദ്യാർത്ഥി സമരം; കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു

അഫിലിയേഷൻ ഇല്ലാതെയാണ് ബികോം ഫിനാൻസ് കോഴ്സ് നടത്തുന്നത് എന്ന വിവരം പുറത്ത് വന്നതിനെത്തുടർന്ന് കണ്ണൂർ പൈസക്കരി ദേവമാതാ കോളേജ് വിദ്യാർത്ഥികൾ ക്ലാസ്സ് ബഹിഷ്കരിച്ച് സമരം തുടങ്ങി. വിദ്യാർത്ഥിപ്രക്ഷോഭം കനക്കുന്നതിനാൽ മാനേജ്‌മെന്റ് കോളേജ് അടച്ചിട്ടിരിക്കുകയാണ്.

ഈ അധ്യയന വർഷത്തിൽ പുതുതായി ആരംഭിച്ച ബികോം ഫിനാൻസ് കോഴ്‌സിന് അഫിലിയേഷൻ ലഭിച്ചിട്ടുണ്ട് എന്നാണ് കോളേജ് അധികൃതർ അഡ്മിഷൻ സമയത്ത് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ബോധ്യപ്പെടുത്തിയിരുന്നത്. പിന്നീട് ഫസ്റ്റ് സെമസ്റ്റർ പരീക്ഷ നടക്കുമ്പോൾ പോലും അഫിലിയേഷൻ ലഭിച്ചില്ലെന്ന കാര്യം വിദ്യാർത്ഥികളെ അറിയിച്ചിരുന്നില്ല.


ഹാൾ ടിക്കറ്റ് യൂണിവേഴ്സിറ്റി വെബ്‌സൈറ്റിൽ ലഭ്യമാകാത്തതാണെന്നും സാങ്കേതികപ്രശ്നമാണ് എന്നുമാണ് കോളേജ് അധികൃതർ വിദ്യാർത്ഥികളോട് പറഞ്ഞത്. ഹാൾ ടിക്കറ്റ് വെബ്‌സൈറ്റിൽ ലഭ്യമല്ലാത്തതിനാൽ പരീക്ഷയെഴുതാൻ അനുവദിക്കണമെന്ന അപേക്ഷ വിദ്യാർത്ഥികളിൽ നിന്നും എഴുതിവാങ്ങിയ ശേഷം അതിനടിയിൽ കോളേജ് സീൽ പതിപ്പിച്ച് നൽകി വിഡ്ഢികളാക്കാൻ ശ്രമിച്ചതായി വിദ്യാർത്ഥികൾ പറഞ്ഞു.

എന്നാൽ കോളേജിൽ ഇത്തരത്തിൽ ഒരു കോഴ്സ് നടത്താൻ അനുമതി നൽകിയിട്ടില്ലെന്നും തങ്ങളുടെ അറിവോടെയല്ല പരീക്ഷകൾ നടത്തിയത് എന്നും വ്യക്തമാക്കി കണ്ണൂർ യൂണിവേഴ്സിറ്റി രംഗത്തുവന്നതോടെയാണ് വിദ്യാർഥികൾ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയത്.

യൂണിവേഴ്‌സിറ്റിയിൽ നിന്നും വാക്കാൽ ഉറപ്പുകിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് കോഴ്സ് ആരംഭിച്ചത് എന്ന രീതിയിലാണ് മാനേജ്‌മന്റ് അധികൃതർ ഇപ്പോൾ സംസാരിക്കുന്നത് എന്ന് വിദ്യാർത്ഥികൾ പറയുന്നു. അഫിലിയേഷനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉറപ്പു ലഭിക്കുംവരെ സമരം തുടരാനാണ് വിദ്യാർത്ഥികളുടെ തീരുമാനം. സഭയുടെ നിയന്ത്രണത്തിലുള്ള ദേവമാതാ എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ളതാണ് കോളേജ്.

Read More >>