ജിഷ്ണുവിന്റെ കുടുംബത്തിനു നേർക്കുള്ള പൊലീസ് അതിക്രമം; തലസ്ഥാനത്ത് പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധമിരമ്പി

പ്രതിപക്ഷ- യുവജനസംഘടനകള്‍ സെക്രട്ടേറിയറ്റിലേക്കു നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷമുണ്ടായി. പ്രതിഷേധ പ്രകടനത്തിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

ജിഷ്ണുവിന്റെ കുടുംബത്തിനു നേർക്കുള്ള പൊലീസ് അതിക്രമം; തലസ്ഥാനത്ത് പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധമിരമ്പി

ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്കും കുടുംബത്തിനും നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് നടക്കുന്ന ഹര്‍ത്താലിനിടെ തലസ്ഥാനത്ത് പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധമിരമ്പി. പ്രതിപക്ഷ- യുവജനസംഘടനകള്‍ സെക്രട്ടേറിയറ്റിലേക്കു നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷമുണ്ടായി.

യുഡിഎഫിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധമാര്‍ച്ച് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ ഉദ്ഘാടനം ചെയ്തു. പ്രതിഷേധ പ്രകടനത്തിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

തുടര്‍ന്നെത്തിയ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതുകൂടാതെ, ബിജെപിയും ബിഡിജെഎസും എസ്‌യുസിഐയും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.


അതേസമയം, സംസ്ഥാനത്ത് ഹർത്താൽ ഭാ​ഗികമാണ്. ബൈക്കുകളും ഏതാനും കാറുംകളും ഉൾപ്പെടെയുള്ള സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്.