നീലത്താമര വേദിയിലെ കഥപറയുന്ന ശില്‍പങ്ങള്‍

ഫൈന്‍ ആര്‍സ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ചു വെച്ചിരിക്കുന്ന കഥ പറയുന്ന ശില്പങ്ങള്‍ക്കിടയിലൂടെ ഒരു നടത്തം.

നീലത്താമര വേദിയിലെ കഥപറയുന്ന ശില്‍പങ്ങള്‍

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തൃശൂരില്‍ ആവേശം വര്‍ദ്ധിക്കുകയാണ്. നീര്‍മാതളം എന്നാണ് കലോത്സവത്തിലെ പ്രധാന വേദിയുടെ പേര്. വേദികളില്‍ മത്സരം കൊഴുക്കുമ്പോള്‍ ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ സ്‌റ്റേജിതര ഇനത്തില്‍പ്പെട്ട ചിത്രരചനാ മത്സരമാണ് നടക്കുന്നത്. മത്സരം നടക്കുന്ന മുറികള്‍ക്കുള്ളില്‍ വരകളില്‍ വിസ്മയമൊരുങ്ങുമ്പോള്‍ മുറികള്‍ക്ക് പുറത്ത് വരുന്നവരെ വരവേല്‍ക്കുന്നത് ശില്പ വിസ്മയങ്ങളാണ്.

കലോത്സവത്തിലെ ചിത്രരചന, കൊളാഷ്, കാര്‍ട്ടൂണ്‍, എണ്ണച്ചായം, ജലച്ചായം മത്സരങ്ങളുടെ വേദി നീലത്താമരയാണ്. കുട്ടികളുടെ ചിത്രരചനാ വൈഭവങ്ങള്‍ വിരിയുന്ന നീലത്താമര തൃശ്ശൂര്‍ ഫൈന്‍ ആര്‍ട്‌സ് കോളേജിലാണ്. ആറ്, ഏഴ് ദിവസങ്ങളില്‍ മാത്രമേ ഇവിടെ മത്സരങ്ങള്‍ നടക്കുന്നുള്ളൂ. മത്സരം നടക്കുന്ന മുറികള്‍ക്ക് പുറത്ത് നിറഞ്ഞിരിക്കുന്ന ശില്പങ്ങളാണ് ഇവിടെയെത്തുന്ന മത്സരാര്‍ത്ഥികളെ അത്ഭുതപ്പെടുത്തുന്നത്. ഫൈന്‍ ആര്‍സ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ചു വെച്ചിരിക്കുന്ന കഥ പറയുന്ന ശില്പങ്ങള്‍ക്കിടയിലൂടെ ഒരു നടത്തം.Read More >>