നീറ്റിനെത്തിയ വിദ്യാർത്ഥികളുടെ അടിവസ്ത്രം അഴിച്ചു പരിശോധന; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു; സിബിഎസ്ഇ ഡയറക്ടർ മൂന്നാഴ്ചക്കകം വിശദീകരണം നൽകണം

വിദ്യാർഥികളുടെ വസ്ത്രം അഴിപ്പിച്ചത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്നും ഇക്കാര്യത്തിൽ സിബിഎസ്ഇ റീജണൽ ഡയറക്ടർ മൂന്നാഴ്ചക്കകം വിശദീകരണം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. കണ്ണൂർ ജില്ലാ പൊലീസ് മേധാവിയും വിശദീകരണം നൽകണം. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിടുണ്ട്.

നീറ്റിനെത്തിയ വിദ്യാർത്ഥികളുടെ അടിവസ്ത്രം അഴിച്ചു പരിശോധന; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു; സിബിഎസ്ഇ ഡയറക്ടർ മൂന്നാഴ്ചക്കകം വിശദീകരണം നൽകണം

നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥികളുടെ അടിവസ്ത്രം അഴിച്ചു പരിശോധന നടത്തിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു.

സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇടപെടണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷനു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കത്തയക്കുകയും ചെയ്തു.

വിദ്യാർഥികളുടെ വസ്ത്രം അഴിപ്പിച്ചത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്നും ഇക്കാര്യത്തിൽ സിബിഎസ്ഇ റീജണൽ ഡയറക്ടർ മൂന്നാഴ്ചക്കകം വിശദീകരണം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. കണ്ണൂർ ജില്ലാ പൊലീസ് മേധാവിയും വിശദീകരണം നൽകണം. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിടുണ്ട്.

ഞായറാഴ്ച നടന്ന നീറ്റ് പരീക്ഷയിലാണ് നിബന്ധനകളുടെ പേരിൽ കണ്ണൂർ കുഞ്ഞിമംഗലം കൊവ്വപ്പുറം പിസ്‌ക് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വിദ്യാർഥികളുടെ അടിവസ്ത്രവും ജീൻസും അഴിച്ചു പരിശോധന നടത്തിയത്. കൂടാതെ, പല വിദ്യാർത്ഥികളുടേയും വസ്ത്ര ഭാ​ഗങ്ങൾ കീറിക്കളയുകയും ചെയ്തിരുന്നു. പ്രവേശനപ്പരീക്ഷ നിബന്ധനകള്‍ പാലിക്കാതെ എത്തിയവരെയാണ് ഇത്തരം നടപടികള്‍ക്ക് വിധേയമാക്കിതെന്നായിരുന്നു അധികൃതരുടെ ഭാഷ്യം.

രാവിലെ 8.30നു തുടങ്ങുന്ന പരീക്ഷയ്ക്ക് തൊട്ടുമുമ്പാണ് അധികൃതര്‍ വിദ്യാര്‍ഥിനികളെ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധിച്ചത്. ലോഹക്കൊളുത്തുള്ള ബ്രാ ധരിച്ചെത്തിയ പെണ്‍കുട്ടികള്‍ക്കാണ് പരിശോധന പീഡനമായത്. ക്ലാസ് മുറിക്കുള്ളില്‍വെച്ച് വസ്ത്രമഴിച്ച് ബ്രാ പുറത്തുനില്‍ക്കുന്ന അമ്മമാരുടെ കൈയില്‍ കൊടുത്താണ് ഇവർ പരീക്ഷയെഴുതിയത്. ഇതിൽ പല വിദ്യാർത്ഥികളും കടുത്ത മാനസിക സംഘർഷത്തിലാവുകയും ചെയ്തിരുന്നു. പലരും സംഭവസ്ഥലത്തു വച്ച് പൊട്ടിക്കരയും ചെയ്തിരുന്നു.