സെന്‍കുമാറിനെ ഉടന്‍ നിയമിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ കുടുങ്ങുമെന്ന് നിയമവിദഗ്ധര്‍; സര്‍ക്കാര്‍ അമാന്തം കാട്ടിയാല്‍ ചീഫ് സെക്രട്ടറി അകത്താകും

നിയമന കാര്യത്തിൽ വ്യക്തത തേടിയാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. സുപ്രിം കോടതി വിധി ജേക്കബ് തോമസ്, ശങ്കര്‍ റെഡ്ഡി എന്നിവരുടെ നിയമനത്തെയും സ്ഥാനമാറ്റത്തെയും ബാധിക്കുമോ എന്ന് വ്യക്തമാക്കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അവ്യക്തതകള്‍ ഏതെങ്കിലും ഉദ്യോഗസ്ഥരെ ബാധിക്കുമെങ്കില്‍ അതാത് ഉദ്യോഗസ്ഥന്മാരാണ് അത് ചൂണ്ടിക്കാട്ടേണ്ടത്. ഇക്കാര്യം ഉദ്യോഗസ്ഥര്‍ ഉന്നയിച്ചാല്‍ കോടതി അതിനു വിശദീകരണം നല്‍കുമെന്ന് സെബാസ്റ്റ്യന്‍ പോള്‍ പറയുന്നു. സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്ത് തിരികെ നിയമിച്ചില്ലെങ്കില്‍ കോടതിയില്‍ സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന ചീഫ് സെക്രട്ടറി ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

സെന്‍കുമാറിനെ ഉടന്‍ നിയമിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ കുടുങ്ങുമെന്ന് നിയമവിദഗ്ധര്‍;  സര്‍ക്കാര്‍ അമാന്തം കാട്ടിയാല്‍ ചീഫ് സെക്രട്ടറി അകത്താകും

സുപ്രീം കോടതി തീരുമാനം എതിരായതോടെ ടി പി സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് വീണ്ടും നിയമിക്കുകയല്ലാതെ മറ്റു വഴികള്‍ ഇല്ലെന്നു നിയമവിദഗ്ധര്‍.

സര്‍ക്കാരിന് ഇന്നു തന്നെ സെന്‍കുമാറിനെ പൊലീസ് മേധാവിയായി നിയമിക്കേണ്ടി വരുന്ന സാഹചര്യമാണുള്ളതെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ചൊവ്വാഴ്ച സെന്‍കുമാര്‍ നല്‍കിയ കോടതിയലക്ഷ്യ കേസ് സുപ്രീം കോടതി പരിഗണിക്കാനിരിക്കെ ഇതല്ലാതെ വേറെ നിയമ പരിഹാരമില്ലെന്നാണ് വിദഗ്ദാഭിപ്രായം.

കോടതി ഉത്തരവ് അനുസരിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടികൾ സര്‍ക്കാരിനു നേരിടേണ്ടി വരുമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ സെബാസ്റ്റ്യന്‍ പോൾ പറഞ്ഞു. കോടതി നടപടിയെടുത്താല്‍ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരിക ചീഫ് സെക്രട്ടറിയായിരിക്കും. കോടതിയില്‍ സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന വ്യക്തി എന്ന നിലയില്‍ തടവു ശിക്ഷ ഉള്‍പ്പെടെയുള്ളവയായിരിക്കും നേരിടേണ്ടി വരിക.

അശുഭകരമായ കാര്യങ്ങളിലേക്ക് എത്തിക്കരുതെന്ന മുന്നറിയിപ്പാണ് സുപ്രീം കോടതി നല്‍കിയിരിക്കുന്നത്. വിധി നടപ്പാക്കുന്നത് വൈകിപ്പിച്ചാല്‍ എന്തു ചെയ്യണമെന്നറിയാം എന്ന് കോടതി വ്യക്തമാക്കിയിരുന്നു.

Read More >>