ജിഷ്ണുവിന്റെ കുടുംബത്തോടുള്ള പൊലീസ് അതിക്രമം: സംസ്ഥാനത്ത് നാളെ യുഡിഎഫ്, ബിജെപി ഹർത്താൽ; മലപ്പുറത്തെ ഒഴിവാക്കി

രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ തിരുവനന്തപുരം ജില്ലയിലും കോഴിക്കോട് ജില്ലയിലെ വളയത്തും മാത്രമാണ് ഇരുകക്ഷികളും ഹർത്താൽ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പിന്നീട് ഇത് സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കുകയായിരുന്നു.

ജിഷ്ണുവിന്റെ കുടുംബത്തോടുള്ള പൊലീസ് അതിക്രമം: സംസ്ഥാനത്ത് നാളെ യുഡിഎഫ്, ബിജെപി ഹർത്താൽ; മലപ്പുറത്തെ ഒഴിവാക്കി

ജിഷ്ണു പ്രണോയിയുടെ കുടുംബത്തിനെതിരെയുള്ള പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ഹർത്താൽ. യുഡിഎഫും ബിജെപിയുമാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ മലപ്പുറം ജില്ലയെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ തിരുവനന്തപുരം ജില്ലയിലും കോഴിക്കോട് ജില്ലയിലെ വളയത്തും മാത്രമാണ് ഇരുകക്ഷികളും ഹർത്താൽ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പിന്നീട് ഇത് സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കുകയായിരുന്നു.

ഇന്നുരാവിലെ ഡിജിപി ഓഫീസിനു മുന്നിൽ സമരം ചെയ്യാനെത്തിയ ജിഷ്ണുവിന്റെ അമ്മയ്ക്കും ബന്ധുക്കൾക്കും നേരെ പൊലീസ് നടത്തിയ അതിക്രമത്തിനെതിരെ വൻ പ്രതിഷേധമാണ് നാലുകോണിൽനിന്നും ഉയരുന്നത്. ഡിജിപി ഓഫീസിനു മുന്നിൽ സമരം ചെയ്യാൻ അനുവദിക്കില്ലെന്ന പൊലീസ് നിലപാടിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയ അമ്മയേയും ബന്ധുക്കളേയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. പ്രതിഷേധത്തിനിടെ തളർന്നുവീണ അമ്മയെ റോഡിലൂടെ വലിച്ചിഴച്ചാണ് പൊലീസ് വാനിൽ കയറ്റിയത്. തുടർന്ന് ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ഇവരെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

ജിഷ്ണു മരിച്ചിട്ട് മൂന്നുമാസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടുന്നതിൽ പൊലീസ് നിസ്സം​ഗത കാണിക്കുകയാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. അഞ്ചു പ്രതികളിൽ മൂന്നുപേർ ഇപ്പോഴും ഒളിവിലാണെന്നും പൊലീസ് നെഹ്രു ​ഗ്രൂപ്പ് മാനേജ്മെന്റുമായി ഒത്തുകളിക്കുകയാണെന്നും ജിഷ്ണുവിന്റെ കുടുംബം പറയുന്നു. മുമ്പ് കേസിൽ എത്രയും വേ​ഗം പ്രതികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു നിവേദനം നൽകിയിരുന്നെങ്കിലും കാര്യമുണ്ടായില്ലെന്നും ഇതേ തുടർന്നാണ് പലതവണ മാറ്റിവച്ച സമരം ഇപ്പോൾ നടത്താൻ തീരുമാനിച്ചു വന്നതെന്നും ബന്ധുക്കൾ പറഞ്ഞു.

Read More >>