'ദേവികുളം സബ് കളക്ടർ' എന്ന വ്യാജ ഫേസ്ബുക്ക് പേജിനെതിരെ ശ്രീറാം വെങ്കട്ടരാമൻ: ആ പേജ് തന്റേതല്ല; അതിലുള്ള കാര്യങ്ങൾ തന്റെ അഭിപ്രായങ്ങളുമല്ല

തന്റെ ഔദ്യോഗിക പദവിയുടെ പേരിൽ പേജ് തുടങ്ങാൻ വേറെ ആർക്കും അനുവാദവും കൊടുത്തിട്ടില്ല. തന്റെ സുഹുത്തുകൾ അടക്കം പലരും തെറ്റിദ്ധരിക്കപ്പെട്ടു എന്നറിഞ്ഞതിൽ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പേജ് താൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു ഫാൻ പേജ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആ പേജിന്റെ ഉടമസ്ഥനോട് അതിന്റെ പേര് മാറ്റണമെന്ന് അഭ്യർത്ഥിക്കുന്നതായും സബ് കളക്ടർ ശ്രീറാം വെങ്കട്ടരാമൻ പറയുന്നു.

ദേവികുളം സബ് കളക്ടർ എന്ന വ്യാജ ഫേസ്ബുക്ക് പേജിനെതിരെ ശ്രീറാം വെങ്കട്ടരാമൻ: ആ പേജ് തന്റേതല്ല; അതിലുള്ള കാര്യങ്ങൾ തന്റെ അഭിപ്രായങ്ങളുമല്ല

'ദേവികുളം സബ് കളക്ടർ' എന്ന പേരിലുള്ള വ്യാജ ഫേസ്ബുക്ക് പേജിനെതിരെ സബ് കളക്ടർ ശ്രീറാം വെങ്കട്ടരാമൻ. ആ പേജ് തന്റേതല്ലെന്ന് ശ്രീറാം വെങ്കട്ടരാമൻ വ്യക്തമാക്കി. ഇത് തന്റെ ഔദ്യോ​ഗിക പേജ് അല്ലെന്നും തന്റെ അറിവോടു കൂടി ഉണ്ടാക്കിയതല്ലെന്നും അദ്ദേഹം പറഞ്ഞു. പേജിൽ വരുന്ന പോസ്റ്റുകളും അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളും തന്റെ അഭിപ്രായങ്ങളോ സമ്മതപ്രകാരം ഉള്ളതോ അല്ലെന്നും ശ്രീറാം വെങ്കട്ടരാമൻ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

തന്റെ ഔദ്യോഗിക പദവിയുടെ പേരിൽ പേജ് തുടങ്ങാൻ വേറെ ആർക്കും അനുവാദവും കൊടുത്തിട്ടില്ല. തന്റെ സുഹുത്തുകൾ അടക്കം പലരും തെറ്റിദ്ധരിക്കപ്പെട്ടു എന്നറിഞ്ഞതിൽ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പേജ് താൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു ഫാൻ പേജ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആ പേജിന്റെ ഉടമസ്ഥനോട് അതിന്റെ പേര് മാറ്റണമെന്ന് അഭ്യർത്ഥിക്കുന്നതായും സബ് കളക്ടർ ശ്രീറാം വെങ്കട്ടരാമൻ പറയുന്നു.

'ദേവികുളം സബ് കളക്ടർ' എന്ന പേരിൽ നിർമിക്കപ്പെട്ടിരിക്കുന്ന വ്യാജ ഫേസ്ബുക്ക് പേജിൽ മൂന്നാർ വിഷയത്തിൽ സബ് കളക്ടറെ അനുമോദിക്കുകയും പിന്തുണ അർപ്പിക്കുകയും ചെയ്യുന്ന തരത്തിലുള്ള പോസ്റ്റുകളും സർക്കാർ വിരുദ്ധ ട്രോളുകളും കമന്റുകളും ആരോപണങ്ങളുമാണ് വ്യാപകമായി പ്രചരിപ്പിച്ചിരിക്കുന്നത്. മൂന്നാർ കൈയേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ വന്നുതുടങ്ങിയ മാർച്ച് മാസത്തിലാണ് ഈ പേജ് നിർമിച്ചിരിക്കുന്നത്. മാത്രമല്ല, ​ഗവൺമെന്റ് ഒഫീഷ്യൽ എന്ന വിഭാ​ഗത്തിൽ ഉൾപ്പെടുത്തിയാണ് പേജ് നിർമിച്ചിരിക്കുന്നത്.