ശ്രീജിവിന്റെത് കസ്റ്റഡിമരണം തന്നെയെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ്

തന്റെ ഉത്തരവ് എന്തുകൊണ്ടാണ് ഹൈക്കോടതി സ്റ്റേ ചെയ്തതെന്ന് വ്യക്തമല്ലെന്നും എന്നാൽ ഇതു മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ലന്നും അദ്ദേഹം പറഞ്ഞു. കസ്റ്റഡി മരണം മറച്ചുവെയ്ക്കാന്‍ പോലീസ് കള്ളത്തെളിവ് ഉണ്ടാക്കിയെന്നും അന്നു പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും നാരായണക്കുറുപ്പ് വ്യക്തമാക്കി.

ശ്രീജിവിന്റെത് കസ്റ്റഡിമരണം തന്നെയെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ്

ശ്രീജിത്തിന്റെ അനുജന്‍ ശ്രീജിവിന്റേത് കസ്റ്റഡിമരണം തന്നെയെന്ന് മുന്‍ പോലീസ് കപ്ലെയിന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ്. തന്റെ ഉത്തരവ് എന്തുകൊണ്ടാണ് ഹൈക്കോടതി സ്റ്റേ ചെയ്തതെന്ന് വ്യക്തമല്ലെന്നും എന്നാൽ ഇതു മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ലന്നും അദ്ദേഹം പറഞ്ഞു. കസ്റ്റഡി മരണം മറച്ചുവെയ്ക്കാന്‍ പോലീസ് കള്ളത്തെളിവ് ഉണ്ടാക്കിയെന്നും അന്നു പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും നാരായണക്കുറുപ്പ് വ്യക്തമാക്കി.

ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് കത്തുനല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇതിന് പുറമെ സംഭവത്തിന് ഉത്തരവാദികളായ പൊലീസുകാര്‍ ശിക്ഷാ നടപടികള്‍ക്കെതിരെ ഹൈക്കോടതിയില്‍ നിന്ന് വാങ്ങിയ സ്റ്റേ നീക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അഡ്വക്കേറ്റ് ജനറലിന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു. ശ്രീജിത്തിന്റെ സമരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടതിന് ശേഷമാണ് നാരായണക്കുറുപ്പ് പ്രതികരിച്ചതെന്നും ശ്രദ്ധേയമാണ്.

അതേസമയം ശ്രീജിത്തിന്റെ സമരത്തിന് പിന്തുണയർപ്പിച്ചുകൊണ്ട് വിവിധ സോഷ്യൽ മീഡിയ കൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധ സമരണങ്ങൾ തിരുവനന്തപുരത്ത് തുടരുകയാണ്.

Read More >>