പാപ്പാത്തിച്ചോലയിലെ പുതിയ മരക്കുരിശ്; സംഭവത്തിനു പിന്നിൽ സ്പിരിറ്റ് ഇൻ ജീസസ് തന്നെയെന്ന് സൂചന; പിടികൂടിയ വാഹനം ടോം സക്കറിയയുടേത്

ഇവർ സഞ്ചരിച്ചിരുന്ന പിക്കപ് വാൻ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതിന്റെ ഉടമസ്ഥൻ സ്പിരിറ്റ് ഇൻ ജീസസ് സ്ഥാപകൻ ടോം സഖറിയയാണ്. പിടിയിലായവർ മരക്കുരിശ് നീക്കം ചെയ്തവരാണെന്നാണ് പ്രാഥമിക നിഗമനം. മരക്കുരിശു സ്ഥാപിച്ചത് സംബന്ധിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

പാപ്പാത്തിച്ചോലയിലെ പുതിയ മരക്കുരിശ്; സംഭവത്തിനു പിന്നിൽ സ്പിരിറ്റ് ഇൻ ജീസസ് തന്നെയെന്ന് സൂചന; പിടികൂടിയ വാഹനം ടോം സക്കറിയയുടേത്

മൂന്നാർ പാപ്പാത്തിച്ചോലയിൽ സ്റ്റീൽ കുരിശ് തകർത്ത് കയ്യേറ്റമൊഴിപ്പിച്ച സ്ഥലത്ത് വീണ്ടും മരക്കുരിശുയുന്നതിനു പിന്നിൽ സ്പിരിറ്റ് ഇൻ ജീസസ് തന്നെയെന്ന് സൂചന. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ടു പേരെ ചുറ്റിയുള്ള അന്വേഷണത്തിലാണ് ഇത് വ്യക്തമായത്.

റവന്യൂ വകുപ്പ് പൊളിച്ചുമാറ്റിയ സ്റ്റീൽ കുരിശിന്റെ സ്ഥാനത്ത് വെള്ളിയാഴ്ച വൈകീട്ടോടെയാണ് അഞ്ചടി ഉയരത്തിലുള്ള മരക്കുരിശ് പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഇന്ന് അതികാലത്ത് കുരിശ് എടുത്ത് മാറ്റപ്പെടുകയും ചെയ്തു. സംഭവത്തിൽ കൽപ്പറ്റ സ്വദേശി രാജു, രാജകുമാരി സദേശി സെബി എന്ന സെബാസ്റ്റിൻ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.

ഇവർ സഞ്ചരിച്ചിരുന്ന പിക്കപ് വാൻ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതിന്റെ ഉടമസ്ഥൻ സ്പിരിറ്റ് ഇൻ ജീസസ് സ്ഥാപകൻ ടോം സക്കറിയയാണ്. പിടിയിലായവർ മരക്കുരിശ് നീക്കം ചെയ്തവരാണെന്നാണ് പ്രാഥമിക നിഗമനം. മരക്കുരിശു സ്ഥാപിച്ചത് സംബന്ധിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

അതേസമയം പുതുതായി മരക്കുരിശ് സ്ഥാപിച്ച സംഭവവുമായി തങ്ങൾക്ക് ബന്ധമില്ലെന്നാണ് കഴിഞ്ഞ ദിവസം സ്പിരിറ്റ് ഇൻ ജീസസ് പ്രവർത്തകർ അറിയിച്ചിരുന്നത്.