നാലായിരം പേരെ കൊന്നതിനാൽ മോദി അവതാര പുരുഷനെന്ന് വത്സൻ തില്ലങ്കേരി; പ്രസംഗം പുറത്തുവിട്ട് പീപ്പിൾ ന്യൂസ്

അത്രയും ആളുകളെ കൊന്നതിനാലാണ് ശ്രീരാമനേയും ശ്രീകൃഷ്ണനേയും പോലെ മോദി അവതാരപുരുഷനാകുന്നതെന്നും തില്ലങ്കേരി

നാലായിരം പേരെ കൊന്നതിനാൽ മോദി അവതാര പുരുഷനെന്ന് വത്സൻ തില്ലങ്കേരി; പ്രസംഗം പുറത്തുവിട്ട് പീപ്പിൾ ന്യൂസ്

ശബരിമലയിലെത്തി വിവാദകാരനമായ ആർ‌എസ്‌എസ് നേതാവ് വത്സൻ തില്ലങ്കേരിയുടെ കൊലവിളി പ്രസംഗം പുറത്ത്. നാലായിരം പേരെ കൊന്നതിനാലാണ് മോദി ആവേശവും അവതാരപുരുഷനും ആകുന്നതെന്നാണ് വത്സൻ തില്ലങ്കേരി പ്രസംഗത്തിൽ പറയുന്നത്. പ്രസംഗത്തിന്റെ വീഡിയോ പീപ്പിൾ ന്യൂസ് ആണ് പുറത്തുവിട്ടത്.

നാലായിരം ആളുകളെ മോദി ഒറ്റയ്ക്ക് കൊന്നിട്ടുണ്ടെന്നാണ് പറയപ്പെടുന്നതെന്നും അക്കാരണം കൊണ്ടാണ് ഉത്തരേന്ത്യൻ ജനതയ്ക്ക് അദ്ദേഹം ആവേശമായി മാറിയതെന്നും വത്സൻ തില്ലങ്കേരി ഈ വീഡിയോയിൽ പറയുന്നു.

"നമ്മുടെ പുരാണങ്ങളിൽ ശ്രീകൃഷ്ണൻ ഒരുപാട് ആളുകളെ കൊന്നിട്ടുണ്ട്. ശ്രീരാമൻ ആയിരക്കണക്കിനാളുകളെ കൊന്നിട്ടുണ്ട്. അങ്ങനെ ഇത്രയും ആളുകളെ കൊന്നയാളുകളെയാണ് അവതാരപുരുഷനെന്ന് പറയുന്നത്. മോദി ഒറ്റയ്ക്ക് നാലായിരം ആളെക്കൊന്നിട്ടുണ്ടെങ്കിൽ മോദി അവതാരപുരുഷനാണ്." വത്സൻ തില്ലങ്കേരി തന്റെ പ്രസംഗത്തിൽ പറയുന്നു.

Video Credits: People TV


Read More >>