നോമ്പ് തുറയെ ട്രോളി മുസ്ലിം മതപണ്ഡിതന്റെ പ്രസംഗം; വൈറലായി വീഡിയോ

"പള്ളീന്റെ ബാഗത്ത്ന്ന് മൈക്കിന്റെ ഒച്ച, ബിസ്മില്ലാ. എടുത്തടിച്ച്. അടിച്ചു നോക്കുമ്പോ അഞ്ചേമുക്കാല്, ബാങ്ക് ആറേമുക്കാലിന്."- സരസമായ ശൈലിയിൽ അദ്ദേഹം പറയുന്നു.

നോമ്പ് തുറയെ ട്രോളി മുസ്ലിം മതപണ്ഡിതന്റെ പ്രസംഗം; വൈറലായി വീഡിയോ

നോമ്പ് കാലത്ത് അമിതമായി ഭക്ഷണം കഴിക്കുന്ന ശൈലിയെ കളിയാക്കി മുസ്ലിം പണ്ഡിതന്റെ പ്രഭാഷണത്തിന്റെ വീഡിയോ ഫേസ്‌ബുക്കിൽ വൈറലാവുന്നു. നോമ്പ് കാലം തിന്നുന്ന കാലമാക്കിയെന്നും ബാക്കിയൊക്കെ വെറും ചടങ്ങാണെന്നും അദ്ദേഹം പറയുന്നു.

നോമ്പ് കാലത്ത് അങ്ങാടിയിലെത്തുന്ന പഴ വർഗ്ഗങ്ങളൊക്കെ വാങ്ങിക്കൊണ്ട് പോയി അതും വീട്ടിലുണ്ടാക്കുന്നതുമൊക്കെ കഴിക്കുന്ന ശൈലിയാണ് നോമ്പ് കാലത്തുള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. പള്ളിയിൽ പോയാൽ അമിതമായി വയറ് നിറഞ്ഞാൽ ഇവർക്ക് നിസ്കരിക്കാൻ കഴിയാറില്ലെന്നും അദ്ദേഹം പറയുന്നു.

"എന്നിട്ട് മുറ്റത്തെറങ്ങീട്ട് പള്ളീടെ ബാഗത്തേക്ക് നോക്കും. കഴിഞ്ഞ കൊല്ലത്തെ മുക്രിച്ച നേരത്തെ ബാങ്ക് കൊടുത്തിനി. ഇയാളെന്ത്ന്നാന് മൊയ്‌ല്യാര്. ഇയാളെല്ലാം ഒയിവാക്കലാ നല്ലത്. അപ്പൊ പള്ളീല് മൈക്ക് നന്നാക്കാൻ മാണ്ടി മുക്രിച്ച മുട്ടും. പള്ളീന്റെ ബാഗത്ത്ന്ന് മൈക്കിന്റെ ഒച്ച, ബിസ്മില്ലാ. എടുത്തടിച്ച്. അടിച്ചു നോക്കുമ്പോ അഞ്ചേമുക്കാല്, ബാങ്ക് ആറേമുക്കാലിന്."- സരസമായ ശൈലിയിൽ അദ്ദേഹം പറയുന്നു.

Story by
Read More >>