സ്വാശ്രയ എൻജിനീയറിങ് കോളേജിലെ മാനേജ്‌മെന്റ് പ്രവേശനം: ജസ്റ്റീസ് രാജേന്ദ്ര ബാബു കമ്മിറ്റിയുടെ പ്രത്യേക എൻട്രൻസ് പരീക്ഷ മെയ് 28ന്

കേരള എൻജിനീയറിങ് എൻട്രൻസ് എന്നറിയപ്പെടുന്ന പ്രവേശനപരീക്ഷയിൽ 120 വീതം മാര്‍ക്കിനുള്ള ഗണിതം, ഫിസിക്സ്-കെമിസ്ട്രി വിഷയങ്ങളില്‍ രണ്ടു പരീക്ഷയാണുള്ളത്. രണ്ടര മണിക്കൂറാണ് പരീക്ഷ. ജസ്റ്റീസ് രാജേന്ദ്ര ബാബു കമ്മിറ്റിയാണ് പരീക്ഷ നടത്തുക. ചോദ്യങ്ങൾ തയ്യാറാക്കുന്നതിനായുള്ള ഉത്തരവാദിത്തം പ്രവേശന പരീക്ഷാ കമ്മീഷണർക്കാണ്.

സ്വാശ്രയ എൻജിനീയറിങ് കോളേജിലെ മാനേജ്‌മെന്റ് പ്രവേശനം: ജസ്റ്റീസ് രാജേന്ദ്ര ബാബു കമ്മിറ്റിയുടെ പ്രത്യേക എൻട്രൻസ് പരീക്ഷ മെയ് 28ന്

സംസ്ഥാനത്തെ സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റുകളിലേക്കുള്ള പ്രവേശന പരീക്ഷ മെയ് 28നു നടക്കും. 120 സ്വാശ്രയ എൻജിനീയറിങ് കോളേജുകളിലെ പ്രവേശനത്തിനായുള്ള പരീക്ഷ ജസ്റ്റീസ് രാജേന്ദ്ര ബാബു കമ്മിറ്റിയാണ് നടത്തുക. ചോദ്യങ്ങൾ തയ്യാറാക്കുന്നതിനായുള്ള ഉത്തരവാദിത്തം പ്രവേശന പരീക്ഷാ കമ്മീഷണർക്കാണ്.

കേരള എൻജിനീയറിങ് എൻട്രൻസ് എന്നറിയപ്പെടുന്ന പ്രവേശനപരീക്ഷയിൽ 120 വീതം മാര്‍ക്കിനുള്ള ഗണിതം, ഫിസിക്സ്-കെമിസ്ട്രി വിഷയങ്ങളില്‍ രണ്ടു പരീക്ഷയാണുള്ളത്. രണ്ടര മണിക്കൂറാണ് പരീക്ഷ. മെയ് 28നു രാവിലെ 10 മുതല്‍ 12.30 വരെ ഗണിത പരീക്ഷയും ഉച്ചയ്ക്കു ശേഷം രണ്ടുമുതല്‍ 4.30 വരെ ഫിസിക്സ് - കെമിസ്ട്രി പരീക്ഷയും നടക്കും. പരീക്ഷയില്‍ രണ്ട് പേപ്പറിലും 10 മാര്‍ക്ക് വീതം ലഭിക്കുന്നവര്‍ പ്രവേശനത്തിന് യോഗ്യത നേടും. ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഗണിതം, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്ക് ഒന്നിച്ച് 45 ശതമാനം മാര്‍ക്ക് ലഭിക്കുകയും വേണം.

മാനേജ്‌മെന്റ് അസോസിയേഷന്റെ വെബ്‌സൈറ്റ് വഴിയാണ് അപേക്ഷകൾ സ്വീകരിക്കുന്നതെങ്കിലും അപേക്ഷകൾ ജസ്റ്റീസ് രാജേന്ദ്രബാബു കമ്മിറ്റിക്ക് അസോസിയേഷൻ കൈമാറണം. മെയ് 15 വരെ അപേക്ഷിക്കാം. മെയ് പത്തുമുതൽ ഹാൾടിക്കറ്റുകൾ ഇതേ വെബ്‌സൈറ്റിൽ നിന്നും ലഭ്യമാകും. മെയ് 28ന് നടക്കുന്ന പരീക്ഷയുടെ ഫലം ജൂൺ അഞ്ചിന് തന്നെ പ്രസിദ്ധീകരിക്കും. ഇത് പ്രകാരമുള്ള അലോട്ട്മെന്റും ഓൺലൈൻ സംവിധാനം വഴി സുതാര്യമായിരിക്കും.

ക്രിസ്ത്യന്‍ മാനേജ്മെന്റ് അസോസിയേഷനു കീഴിലെ കോളേജുകള്‍ ഈ എൻട്രൻസ് പരീക്ഷയിൽ പങ്കാളികളാകുന്നില്ല. കഴിഞ്ഞ വർഷവും സ്വാശ്രയ എൻജിനീയറിങ് കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റുകളിലെ വിദ്യാർത്ഥി പ്രവേശനം വിവാദമായതിനാൽ ഏറെ കരുതലോടെയാകും ഇത്തവണ സർക്കാർ ഇടപെടുക.

Read More >>