കശാപ്പ് നിയന്ത്രണം: പ്രത്യേക നിയമസഭാ സമ്മേളനം ഈ മാസം എട്ടിന്; കേന്ദ്ര ഉത്തരവിനെതിരെ പ്രമേയം പാസാക്കും

കഴിഞ്ഞ മാസം 23നാണു കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതു നിരോധിച്ചുകൊണ്ട് വിജ്ഞാപനം പുറത്തിറക്കിയത്. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമം 2017 എന്ന പേരിലാണു പുതിയ വിജ്ഞാപനം പുറത്തിറക്കിയത്. ഈ വിജ്ഞാപനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു നിയമസഭയിൽ പ്രമേയം പാസാക്കും. ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.

കശാപ്പ് നിയന്ത്രണം: പ്രത്യേക നിയമസഭാ സമ്മേളനം ഈ മാസം എട്ടിന്; കേന്ദ്ര ഉത്തരവിനെതിരെ പ്രമേയം പാസാക്കും

കന്നുകാലികളുടെ കശാപ്പും വിൽപനയും നിയന്ത്രിക്കുന്ന കേന്ദ്ര ഉത്തരവിനെതിരെ പൊതു അഭിപ്രായം രൂപീകരിക്കുന്നതിന് ഈ മാസം എട്ടിനു പ്രത്യേക നിയമസഭാ സമ്മേളനം ചേരും. കേന്ദ്ര ഉത്തരവു പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു പ്രമേയം പാസാക്കും. ബദല്‍ നിയമ നിർമ്മാണത്തെ കുറിച്ച് നിയമസഭയിൽ ചര്‍ച്ച ചെയ്തു തീരുമാനിക്കണമെന്നും തീരുമാനമായി. ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.

കഴിഞ്ഞ മാസം 23നാണു കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതു നിരോധിച്ചുകൊണ്ട് വിജ്ഞാപനം പുറത്തിറക്കിയത്. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമം 2017 എന്ന പേരിലാണു പുതിയ വിജ്ഞാപനം പുറത്തിറക്കിയത്.

കേന്ദ്രസര്‍ക്കാര്‍ ഉത്തരവു പ്രകാരം കൃഷി ആവശ്യങ്ങള്‍ക്കുവേണ്ടി മാത്രമേ കാലിച്ചന്തകളില്‍ കന്നുകാലികളെ വാങ്ങാനും വില്‍ക്കാനും പാടുള്ളൂ. വാങ്ങുന്ന കന്നുകാലികളെ ആറുമാസത്തിനുള്ളില്‍ മറിച്ചുവില്‍ക്കാനും പറ്റില്ല.

പശു, കാള, എരുമ, പോത്ത്, പശുക്കിടാവ്, കാളക്കുട്ടി, ഒട്ടകം, വരിയുടച്ച കാളകള്‍ എന്നിങ്ങനെ എല്ലാ ഇനം കന്നുകാലികളെയും കശാപ്പിനായി വില്‍ക്കാനോ വാങ്ങാനോ പാടില്ല. ഏതെങ്കിലും മതാചാരത്തിന്റെ ഭാഗമായി കന്നുകാലികളെ ബലികൊടുക്കുന്നതും നിരോധിച്ചു. കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ കേരളം, പശ്ചിമ ബംഗാള്‍, കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ രംഗത്തെത്തിയിരുന്നു.

2012ലെ കണക്കെടുപ്പു പ്രകാരം ഇന്ത്യയിൽ 19 കോടി കന്നുകാലികളാണ് ഉണ്ടായിരുന്നത്.ലൈസൻസുള്ള 3,900 അറവുശാലകളുമുണ്ട്.

ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം നാലു ഓർഡിനൻസുകൾ ഇറക്കാൻ തീരുമാനിച്ചിരുന്നെങ്കിലും അവയ്ക്കു ഗവർണറുടെ അനുമതി ലഭിക്കാൻ വൈകി. അതിനാലാണ് പ്രത്യേക മന്ത്രിസഭാ യോഗം ഇന്നലെ ചേരാതിരുന്നത്. നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കുന്നതിനു ഗവർണറോടു ശുപാർശ ചെയ്താൽ പിന്നെ ഓർഡിനൻസുകൾ ഇറക്കാൻ പാടില്ലെന്നാണു നിയമം.