നിയമസഭയില്‍ ഉത്തരങ്ങള്‍ വൈകുന്നതിനെതിരെ സ്പീക്കർ; സഭാ സമ്മേളനത്തിനു മുൻപായി മുഴുവൻ ചോദ്യങ്ങൾക്കും ഉത്തരം നൽകണമെന്ന് റൂളിങ്

ചോദ്യോത്തര വേളയില്‍ ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്ന പരാതി പ്രതിപക്ഷം നേരത്തെതന്നെ ഉന്നയിച്ചിരുന്നു. ഇത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രേഖാമൂലം നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ റൂളിങ് ഉണ്ടായിരിക്കുന്നത്. സ്പീക്കറുടെ റൂളിങ് കൂടി ഉണ്ടായ പശ്ചാത്തലത്തിൽ സർക്കാരിന്റെ ഒന്നാം വാർഷിക വേളയിൽ പ്രശ്നത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനായിരിക്കും പ്രതിപക്ഷത്തിന്റെ ഇനിയുള്ള നീക്കം.

നിയമസഭയില്‍ ഉത്തരങ്ങള്‍ വൈകുന്നതിനെതിരെ സ്പീക്കർ; സഭാ സമ്മേളനത്തിനു മുൻപായി മുഴുവൻ ചോദ്യങ്ങൾക്കും ഉത്തരം നൽകണമെന്ന് റൂളിങ്

നിയമസഭയില്‍ ഉത്തരങ്ങള്‍ വൈകുന്നതിനെതിരെ സ്പീക്കറുടെ റൂളിങ്. ചോദ്യങ്ങൾക്ക് മന്ത്രിമാർ കൃത്യമായി മറുപടി നൽകുന്നില്ല എന്നതും എന്നതും വീണ്ടും പരാതികള്‍ ഉയരുന്നതും ചെയറിനെ അസ്വസ്ഥപ്പെടുത്തുന്നതായി സ്പീക്കർ റൂളിങ്ങിൽ സൂചിപ്പിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മേയ് 10നു നല്‍കിയ കത്തില്‍ അന്നേദിവസം നോട്ടീസ് നല്‍കിയിരുന്ന 333 നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങളില്‍ 19 എണ്ണം മാത്രമേ ഉത്തരം നല്‍കിയിരുന്നുള്ളൂ. ഇക്കാര്യം പരിശോധിച്ചതില്‍ പരാതി വസ്തുതാപരമാണെന്നു വ്യക്തമായെന്നു സ്പീക്കർ പറഞ്ഞു.

244 ചോദ്യങ്ങള്‍ക്കുള്ള മറുപടി ഇനിയും നല്‍കാനുള്ളത് ദൗര്‍ഭാഗ്യകരമാണ്. ചോദ്യങ്ങള്‍ക്കു സമയബന്ധിതമായി മറുപടി നല്‍കാന്‍ മന്ത്രിമാരുടെ ഓഫീസുകളുമായി ബന്ധപ്പെട്ടു കാര്യക്ഷമമായി നടപടിയുണ്ടാക്കണം. 25നു അവസാനിക്കുന്ന സഭാ സമ്മേളനത്തിനു മുന്‍പായി എല്ലാ മറുപടികളും നല്‍കണമെന്നും സ്പീക്കര്‍ റൂൾ ചെയ്തു.