വേദിയിൽ വെച്ച് പ്രമുഖ നടി താൻ ബാല പീഡനത്തിനിരയായി എന്ന് പറഞ്ഞത് കേട്ടിട്ടില്ലെന്ന് ശ്രീരാമകൃഷ്ണൻ

എന്നാൽ പത്രങ്ങളിലൊക്കെ ഈ സംഭവം വാർത്തയാവട്ടെ എന്നിട്ടു പ്രതികരിക്കാമെന്നായിരുന്നു ജനാധിപത്യ മഹിളാ അസോസിയേഷൻ അംഗം പികെ ശ്രീമതി പറഞ്ഞത്.

വേദിയിൽ വെച്ച് പ്രമുഖ നടി താൻ ബാല പീഡനത്തിനിരയായി എന്ന് പറഞ്ഞത് കേട്ടിട്ടില്ലെന്ന് ശ്രീരാമകൃഷ്ണൻ

എറണാകുളം സെന്റ് തെരാസാസ് കോളേജിൽ 2016 ൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന പരിപാടിയിൽ വെച്ചാണ് താൻ ബാല പീഡനത്തിനിരയായി എന്ന് വെളിപ്പെടുത്തിയത്. സ്പീക്കർ പി ശ്രീരാമകൃഷ്ണനും സ്ഥലം എംഎൽഎ ഹൈബി ഈഡനും ഇരുന്ന വേദിയിൽ വെച്ചാണ് നടിയുടെ വെളിപ്പെടുത്തൽ. എന്നാൽ പീഡനത്തിനിരയായി എന്ന് പരസ്യമായി വെളിപ്പെടുത്തിയിട്ട് പോലും നാളിതുവരെയായി കേസ് എടുക്കാൻ പൊലീസ് തയ്യാറാവാത്തതിനെ തുടർന്നാണ് വേദിയിൽ ഉണ്ടായിരുന്ന സ്പീക്കർ ശ്രീരാമകൃഷ്ണനെ നാരദ ബന്ധപ്പെട്ടത് എന്നാൽ തനിക്കു ഇക്കാര്യത്തെകുറിച്ച് ഓർമ്മയില്ലെന്നും താൻ അങ്ങനെ കേട്ടിട്ടില്ലെന്നുമാണ് ശ്രീരാമകൃഷ്ണൻ പ്രതികരിച്ചത്.

എന്റെ ഓർമ്മയിൽ നടി പീഡിപ്പിക്കപ്പെട്ടതായി പറഞ്ഞിട്ടില്ലെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ. ബാലതാരമായിരുന്നപ്പോൾ പ്രമുഖ നടി പീഡിപ്പിക്കപ്പെട്ടുവെന്ന വാർത്തയോട് പ്രതികരിക്കുകായായിരുന്നു ശ്രീരാമകൃഷ്ണൻ. എന്നാൽ സെന്റ് തെരാസാസ് കോളേജിൽ വെച്ച് എംഎൽഎ ഹൈബി ഈടാനുമൊത്തുള്ള പരിപാടിയിൽ ആണ് നടി താൻ പീഡിപ്പിക്കപ്പെട്ടതെന്ന് സ്പീക്കറെ ഓർമ്മിപ്പിച്ചപ്പോൾ "ഇല്ല ഇല്ല അവർ അങ്ങനെ പറഞ്ഞതായി എന്റെ ഓർമ്മയിൽ ഇല്ല. ഞാൻ അങ്ങനെ കേട്ടിട്ടുമില്ല" എന്നായിരുന്നു ശ്രീരാമകൃഷ്ണന്റെ മറുപടി. എന്നാൽ നടിയുടെ വാക്കുകളിൽ കൃത്യമായി സ്പീക്കറെ പരാമർശിക്കുന്നതും സ്പീക്കർ നടിയുടെ പ്രസംഗത്തിനൊടുവിൽ കയ്യടിക്കുന്നും ഉണ്ട്.

നടിയുടെ വെളിപ്പെടുത്തൽ വീഡിയോ കാണാം


അതേസമയം മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയും കൊല്ലം ഡിസിസി പ്രസിഡന്റുമായ ബിന്ദുകൃഷ്‌ണ പോലീസിനെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. കേസ് എടുക്കാത്തത് പൊലീസ് സംവിധാനത്തിന്റെ ഗുരുതര വീഴ്ചയാണെന്നും ഇത്തരം സംഭവങ്ങളോട് പൊലീസ് അലംഭാവമാണ് കാണിക്കുന്നതെന്നും ബിന്ദുകൃഷ്ണ നേരത്തെ

നാരദയോട് പ്രതികരിച്ചിരുന്നു. എന്നാൽ പത്രങ്ങളിലൊക്കെ ഈ സംഭവം വാർത്തയാവട്ടെ എന്നിട്ടു പ്രതികരിക്കാമെന്നായിരുന്നു ജനാധിപത്യ മഹിളാ അസോസിയേഷൻ അംഗം പികെ ശ്രീമതി പറഞ്ഞത്..

Read More >>