'ഗോവിന്ദച്ചാമിയുടെ മരണം മാത്രമാണ് ആഗ്രഹം'; നീതി പ്രതീക്ഷിച്ചിരുന്നതായി സൗമ്യയുടെ അമ്മ

സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ കൊലക്കുറ്റം റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളിയ സാഹചര്യത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുമതി. എവിടെയാണ് പിഴവ് സംഭവിച്ചതെന്ന് അറിയില്ലെന്നും നീതി കിട്ടും വരെ പോരാടുമെന്നും സുമതി പറഞ്ഞു.

ഗോവിന്ദച്ചാമിയുടെ മരണം മാത്രമാണ് ആഗ്രഹം; നീതി പ്രതീക്ഷിച്ചിരുന്നതായി സൗമ്യയുടെ അമ്മ

ഗോവിന്ദച്ചാമിയുടെ വധശിക്ഷ പുനഃസ്ഥാപിക്കാനായി സംസ്ഥാനസർക്കാർ നൽകിയ തിരുത്തൽ ഹരജിയിൽ നീതി കിട്ടുമെന്നായിരുന്നു പ്രതീക്ഷയെന്നു സൗമ്യയുടെ അമ്മ സുമതി പ്രതികരിച്ചു. ഗോവിന്ദച്ചാമിയുടെ മരണം മാത്രമാണ് ആഗ്രഹമെന്നും സുമതി പറഞ്ഞു.

സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ കൊലക്കുറ്റം റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളിയ സാഹചര്യത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുമതി. എവിടെയാണ് പിഴവ് സംഭവിച്ചതെന്ന് അറിയില്ലെന്നും നീതി കിട്ടും വരെ പോരാടുമെന്നും സുമതി പറഞ്ഞു.

ഗോവിന്ദച്ചാമിക്കെതിരായ കൊലക്കുറ്റം റദ്ദാക്കിക്കൊണ്ട് വധശിക്ഷ ഒഴിവാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് തിരുത്തല്‍ ഹര്‍ജി നല്‍കിയത്.