ജയിലിലടയ്ക്കപ്പെട്ട ഷാജര്‍ഖാന്റെയും മിനിയുടെയും മകന്‍ ഒറ്റയ്‌ക്കെത്തി, ജിഷ്ണുവിന്റെ അമ്മയെ കാണാന്‍

മാതാപിതാക്കള്‍ ജയിലിലായതോടെ അലന്‍ ഒറ്റപ്പെട്ട നിലയിലാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പമാണ് ഈ ഏഴാം ക്ലാസുകാരന്‍ ഇപ്പോള്‍ കഴിയുന്നത്.

ജയിലിലടയ്ക്കപ്പെട്ട ഷാജര്‍ഖാന്റെയും മിനിയുടെയും മകന്‍ ഒറ്റയ്‌ക്കെത്തി, ജിഷ്ണുവിന്റെ അമ്മയെ കാണാന്‍

ജിഷ്ണുവിന്റ അമ്മയെ കാണാന്‍ എസ്.യു.സി.ഐ നേതാക്കളായ ഷാജര്‍ഖാന്‍രെയും മിനിയുടെയും മകന്‍ അലന്‍ എത്തി. മാതാപിതാക്കള്‍ ജയിലിലായതിന്റെ ഒറ്റപ്പെടല്‍ അലന്റെ മുഖത്തുണ്ടായിരുന്നില്ല. അലനെ കണ്ടപാടെ മഹിജ കെട്ടിപ്പിടിച്ച് മുത്തം നല്‍കി. വിഷമിക്കരുതെന്നും തങ്ങള്‍ ഒപ്പംമുണ്ടെന്നും പറഞ്ഞ് മഹിജ അലനെ ആശ്വസിപ്പിക്കുകയായിരുന്നു.

'ചെറുപ്പത്തില്‍ ജിഷ്ണുവിനെ കാണാനും മോനെ പോലെയായിരുന്നു. അതേ മുടിയും മുഖവും'- നിറമിഴിയോടെ മഹിജ പറഞ്ഞു.

ഷാജര്‍ഖാന്റെയും മിനിയുടെയും ഏക മകനാണ് അലന്‍. മാതാപിതാക്കള്‍ ജയിലിലായതോടെ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കൊപ്പമാണ് ഇപ്പോള്‍ അലന്‍.ഇന്നലെ ഉച്ചയോടെയാണ് മെഡിക്കല്‍ കോളേജിലെ പതിനാലാം വാര്‍ഡില്‍ നിരാഹാരമനുഷ്ഠിക്കുന്ന മഹിജയെ കാണാന്‍ അലന്‍ എത്തിയത്.

ജിഷ്ണുവിന്റെ മരണത്തിനുത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി.ജി.പി ഓഫീസിനു മുന്നില്‍ നടന്ന സമരത്തിന് പിന്തുണ നല്‍കിയതിനാണ് ഷാജര്‍ഖാനും മിനിയും അറസ്റ്റിലായത്. ഇവരടക്കം അഞ്ച് പേരെയാണ് ഗൂഢാലോചന നടത്തിയെന്ന പേരില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.