'സഖാക്കളെ, ഇന്നലെ വരെ കള്ളനായിരുന്ന മാണി ഇന്നുമുതല്‍ സഖാവ് മാണിയായ വിവരം സസന്തോഷം അറിയിച്ചുകൊള്ളുന്നു'; മാണിക്കു പിന്തുണ നല്‍കിയ സിപിഐഎമ്മിനെ ട്രോളില്‍ മുക്കി സോഷ്യല്‍ മീഡിയ

ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ മാണിക്ക് 'എന്റെ വക 500' എന്ന ഹാഷ് ടാഗോടെ പണം അയച്ചു നല്‍കി പ്രതിഷേധിച്ച സംവിധായകനും ഇടതുപക്ഷ അനുഭാവിയുമാ ആഷിക് അബുവിനെയും ട്രോളന്‍മാര്‍ വെറുതേ വിടുന്നില്ല...

സഖാക്കളെ, ഇന്നലെ വരെ കള്ളനായിരുന്ന മാണി ഇന്നുമുതല്‍ സഖാവ് മാണിയായ വിവരം സസന്തോഷം അറിയിച്ചുകൊള്ളുന്നു; മാണിക്കു പിന്തുണ നല്‍കിയ സിപിഐഎമ്മിനെ ട്രോളില്‍ മുക്കി സോഷ്യല്‍ മീഡിയ

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന് പിന്തുണ പ്രഖ്യാപിച്ച സിപിഐഎം നിലപാടിനെതിരെ ട്രോള്‍ അമ്പുകളുമായി സോഷ്യല്‍മീഡിയ. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബജറ്റ് അവതരണത്തിനിടയില്‍ ശിവന്‍കുട്ടി എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധിച്ച സംഭവവും മാധ്യമ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. തുടര്‍ന്നു എല്‍ഡിഎഫ് അധികാരത്തിലേറി ഒരു വര്‍ഷം ആകുന്ന വേളയില്‍ കെഎം മാണിയുടെ പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച സംഭവത്തെ പൊളിച്ചടുക്കുകയാണ് ട്രോളന്‍മാര്‍.

ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ മാണിക്ക് 'എന്റെ വക 500' എന്ന ഹാഷ് ടാഗോടെ പണം അയച്ചു നല്‍കി പ്രതിഷേധിച്ച സംവിധായകനും ഇടതുപക്ഷ അനുഭാവിയുമാ ആഷിക് അബുവിനെയും ട്രോളന്‍മാര്‍ വെറുതേ വിടുന്നില്ല. ബജറ്റ് സമ്മേളന ദിവസം നിയമസഭയില്‍ പ്രതിഷേധിച്ച ശിവന്‍കുട്ടി എംഎല്‍എയ്ക്കും മറ്റു ഇടതുപക്ഷ എംഎല്‍എമാര്‍ക്കും നേരേയും ട്രോളന്‍മാരുടെ പരിഹാസം എത്തുന്നുണ്ട്.