യാദവ ദമ്പതികള്‍ക്ക് സമുദായ ഭ്രഷ്ട് കല്‍പ്പിച്ച സംഭവം; അഡ്വ. മണിയെ സിപിഐഎം പുറത്താക്കി

യാദവ സേവാ സമിതി സംസ്ഥാന പ്രസിഡന്റായ മണിയുടെ നേതൃത്വത്തിലായിരുന്നു യുവ ദമ്പതികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നത്. യാദവ വിഭാഗമായ എരുമത്തെരുവിലെ അരുണും സുകന്യയും പ്രണയവിവാഹം ചെയ്തതാണ് സമുദായത്തെ പ്രകോപിപ്പിച്ചത്. അരുണും സുകന്യയും ഒരേ സമുദായമാണെങ്കിലും കുലവും ഗോത്രവുമെല്ലാം വേറെയാണെന്ന് പറഞ്ഞായിരുന്നു യാദവ സേവാ സമിതിയുടെ ഭ്രഷ്ട്. അഡ്വ. ടി മണിയുടെ നേതൃത്വത്തിലാണ് ഭ്രഷ്ട് കല്‍പ്പിച്ചത്. സമുദായത്തിലെ ആചാരങ്ങളില്‍ മാറ്റം വരുത്താനാവില്ലെന്ന് അദേഹം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് അഡ്വ. ടി മണിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി മാനന്തവാടി ഏരിയ കമ്മിറ്റി പത്രക്കുറിപ്പിറക്കിയത്

യാദവ ദമ്പതികള്‍ക്ക് സമുദായ ഭ്രഷ്ട് കല്‍പ്പിച്ച സംഭവം; അഡ്വ. മണിയെ സിപിഐഎം പുറത്താക്കി

വയനാട് മാനന്തവാടിയില്‍ യാദവ ദമ്പതികള്‍ക്ക് സമുദായ ഭ്രഷ്ട് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ എരുമത്തെരുവ് ബ്രാഞ്ച് അംഗം അഡ്വ. ടി മണിയെ സിപിഐഎം പുറത്താക്കി. യാദവ സേവാ സമിതി സംസ്ഥാന പ്രസിഡന്റായ മണിയുടെ നേതൃത്വത്തിലായിരുന്നു യുവ ദമ്പതികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നത്. യാദവ വിഭാഗമായ എരുമത്തെരുവിലെ അരുണും സുകന്യയും പ്രണയവിവാഹം ചെയ്തതാണ് സമുദായത്തെ പ്രകോപിപ്പിച്ചത്.

അരുണും സുകന്യയും ഒരേ സമുദായമാണെങ്കിലും കുലവും ഗോത്രവുമെല്ലാം വേറെയാണെന്ന് പറഞ്ഞായിരുന്നു യാദവ സേവാ സമിതി ഭ്രഷ്ട് കല്‍പ്പിച്ചത്. അഡ്വ. ടി മണിയുടെ നേതൃത്വത്തിലാണ് ഭ്രഷ്ട് കല്‍പ്പിച്ചത്. ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ സിപിഐഎം ഇടപെട്ട് ഭ്രഷ്ട് പിന്‍വലിക്കാന്‍ മണിയോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സമുദായത്തിലെ ആചാരങ്ങളില്‍ മാറ്റം വരുത്താനാവില്ലെന്ന് അദേഹം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് അഡ്വ. ടി മണിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി മാനന്തവാടി ഏരിയ കമ്മിറ്റി പത്രക്കുറിപ്പിറക്കിയത്.

2012ല്‍ രജിസ്റ്റര്‍ വിവാഹം ചെയ്ത അരുണും സുകന്യയും അഞ്ച് വര്‍ഷത്തോളമായി സമുദായ ഭ്രഷ്ട് അനുഭവിച്ചുവരികയായിരുന്നു. സമുദായത്തിന്റെ അനുഷ്ഠാനങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന കാരണത്താല്‍ കല്‍പ്പിക്കപ്പെട്ട ഭ്രഷ്ട് അനുസരിച്ച് അടുത്ത ബന്ധുവിന്റെ മംഗളകാര്യങ്ങളിലോ മരണാനന്തര ചടങ്ങുകളിലോ പോലും പങ്കെടുക്കാന്‍ ദമ്പതികള്‍ക്ക് അഞ്ച് വര്‍ഷമായി അനുവാദമില്ലായിരുന്നു. മാനന്തവാടി പൊലീസ് സമുദായ നേതാക്കളെ വിളിച്ചു മധ്യസ്ഥതയ്ക്കു ശ്രമിച്ചെങ്കിലും ആചാരങ്ങള്‍ ഒരു വ്യക്തിക്കുവേണ്ടി മാറ്റാന്‍ കഴിയില്ലെന്ന നിലപാടാണ് യാദവ സമുദായ നേതാക്കള്‍ സ്വീകരിച്ചത്. തുടര്‍ന്നാണ് സിപിഐഎം നേതൃത്വം ഇടപെട്ട് അഡ്വ. ടി മണിയുമായി ചര്‍ച്ച നടത്തിയിരുന്നത്. മണി കൈമലര്‍ത്തിയതോടെയാണ് പുറത്താക്കല്‍ നടപടി.

Read More >>