കേരളത്തിലെ ദേശീയപാത ആറു വരിയായി വികസിപ്പിക്കാനുള്ള രൂപരേഖ തയ്യാറായി

45 മീറ്ററില്‍ നാലു വരി പാത എന്ന ഇതുവരെയുണ്ടായിരുന്ന രൂപരേഖയിലാണ് സര്‍ക്കാര്‍ തീരുമാനത്തെ അടിസ്ഥാനപ്പെടുത്തി മാറ്റം വരുത്തിയത്. ദേശീയ പാതയില്‍ കാസര്‍ഗോഡ്‌ മുതല്‍ തിരുവനന്തപുരം വരെയുള്ള പ്രദേശങ്ങളില്‍ ഇനി വീതി കൂടും.

കേരളത്തിലെ ദേശീയപാത ആറു വരിയായി വികസിപ്പിക്കാനുള്ള രൂപരേഖ തയ്യാറായി

ദേശീയപാത ആറു വരിയായി വികസിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനു കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നേടിയതോടെ ഉദ്യോഗസ്ഥര്‍ രൂപരേഖ പുതുക്കി നടപടികള്‍ ആരംഭിച്ചു.

ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വാഹനപെരുപ്പം കൂടി കണക്കിലെടുത്താണ് ദേശീയ പാതയുടെ വീതി കൂട്ടാനുള്ള തീരുമാനമുണ്ടായത്. 45 മീറ്ററില്‍ നാലു വരി പാത എന്ന ഇതുവരെയുണ്ടായിരുന്ന രൂപരേഖയിലാണ് സര്‍ക്കാര്‍ തീരുമാനത്തെ അടിസ്ഥാനപ്പെടുത്തി മാറ്റം വരുത്തിയത്. ദേശീയ പാതയില്‍ കാസര്‍ഗോഡ്‌ മുതല്‍ തിരുവനന്തപുരം വരെയുള്ള പ്രദേശങ്ങളില്‍ ഇനി വീതി കൂടും.

കൂടുതല്‍ സ്ഥലം കണ്ടെത്താതെ ഇത് നടപ്പില്‍ വരുത്താനുള്ള നിര്‍ദ്ദേശവും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. മുന്‍പുണ്ടായിരുന്ന രൂപരേഖയില്‍ നിന്നും മീഡിയനുകളുടെ വീതി കുറച്ചും ഇരുവശത്തുമുള്ള സര്‍വീസ് റോഡുകളുടെ വീതി കുറച്ചും അധികം സ്ഥലം കണ്ടെത്താനാണ്‌ ശ്രമം. സ്ഥലമേറ്റെടുക്കാന്‍ വളരെ പ്രയാസം നേരിടുന്നിടത്തു സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായേക്കും. മൂന്നു വര്‍ഷത്തിനുള്ളില്‍ ദേശീയ പാത വികസനം പൂര്‍ത്തീകരിക്കപ്പെടും എന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്.

കാസര്‍ഗോഡ്‌ ജില്ലയിലെ സ്ഥലമേറ്റെടുപ്പ് നിലവില്‍ 60% പൂര്‍ത്തീകരിച്ചതിനാല്‍ ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കും. ഇവിടെ മേയ് ആദ്യവാരം പണി ആരംഭിക്കാന്‍ കഴിയുമെന്നും സര്‍ക്കാര്‍ കരുതുന്നു.നാലു വരി പാത ആറു വരി പാതയായി ഉയര്‍ത്തുമ്പോള്‍ ചെലവില്‍ 20% വര്‍ധനവും പ്രതീക്ഷിക്കുന്നുണ്ട്.

Read More >>