സിന്ധു ജോയി വിവാഹിതയാകുന്നു; വരന്‍ മാധ്യമപ്രവര്‍ത്തകനുംബിസിനസുകാരനുമായ ശാന്തിമോന്‍ ജേക്കബ്

എറണാകുളം സെന്റ് തോമസ് ബസലിക്കയില്‍ വച്ചു നാളെയാണ് വിവാഹനിശ്ചയം തീരുമാനിച്ചിരിക്കുന്നത്. മേയ് 27നാണ് വിവാഹം.

സിന്ധു ജോയി വിവാഹിതയാകുന്നു; വരന്‍ മാധ്യമപ്രവര്‍ത്തകനുംബിസിനസുകാരനുമായ ശാന്തിമോന്‍ ജേക്കബ്

മുന്‍ എസ്എഫ്‌ഐയുടെ മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. സിന്ധു ജോയ് വിവാഹിതയാകുന്നു. എടത്വ പുളിക്കപ്പറമ്പില്‍ കുടുംബത്തിലെ അംഗമായ ശാന്തിമോന്‍ ജേക്കബാണ് വരന്‍. മാധ്യമപ്രവര്‍ത്തകനായ ശാന്തിമോന് യുകെ കേന്ദ്രമാക്കി ബിസിനസുമുണ്ട്.

എറണാകുളം സെന്റ് തോമസ് ബസലിക്കയില്‍ വച്ചു നാളെയാണ് വിവാഹനിശ്ചയം തീരുമാനിച്ചിരിക്കുന്നത്. മേയ് 27നാണ് വിവാഹം.

എറണാകുളം ചക്കുങ്കല്‍ കുടുംബാംഗമാണ് സിന്ധു. 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ മല്‍സരിച്ചു പരാജയപ്പെട്ടിരുന്നു. തുടര്‍ന്നു എറണാകുളം ലോക്സഭാ തിരഞ്ഞെടുപ്പില്‍ കെ വി തോമസിനെതിരെ മത്സരിച്ചുവെങ്കിലും അവിടെയും സിന്ധു പരാജയപ്പെടുകയായിരുന്നു.

2011 ലെ നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി സിപിഐഎമ്മുമായി തെറ്റിപ്പിരിഞ്ഞ സിന്ധുജോയ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. യുഡിഎഫ്അധികാരത്തിലെത്തിയശേഷം യുവജന കമ്മീഷന്‍ അധ്യക്ഷസ്ഥാനത്തേക്കു സിന്ധു ജോയിയെ നിയമിച്ചിരുന്നുവെങ്കിലും പാര്‍ട്ടിക്കുള്ളില്‍ത്തന്നെയുള്ള എതിര്‍പ്പുകളെ തുടര്‍ന്നു ചുമതലയേല്‍ക്കുന്നതിനു മുമ്പേ സിന്ധു ജോയി ആ സ്ഥാനമൊഴിഞ്ഞു.

അതിന് ശേഷം സജീവ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ നിന്നും പിന്‍മാറിയ സിന്ധു സാമൂഹിക സേവനസംരംഭങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിച്ചുവരികയാണ്.