നിർമാതാവ് ജോബി ജോർജ് വധഭീഷണി മുഴക്കുന്നതായി നടന്‍ ഷെയ്ന്‍ നിഗം

'വെയില്‍' ചിത്രത്തിന്റെ ഷൂട്ട് മുടക്കാൻ താൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ജോബി ജോര്‍ജ് തനിക്കെതിരെ വധ ഭീഷണി മുഴക്കുന്നതെന്ന് ഷൈൻ നിഗം പറഞ്ഞു.

നിർമാതാവ് ജോബി ജോർജ് വധഭീഷണി മുഴക്കുന്നതായി നടന്‍ ഷെയ്ന്‍ നിഗം

സിനിമ നിര്‍മ്മാതാവ് ജോബി ജോര്‍ജ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന് നടന്‍ ഷെയ്ന്‍ നിഗം. നടന്റേതായ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന 'വെയില്‍' എന്ന ചിത്രത്തിലെ നായകനാണ് ഷെയ്ന്‍ നിഗം. ഈ ചിത്രത്തിന്‍റെ ഒന്നാം ഷെഡ്യൂള്‍ കഴിഞ്ഞതിന് ശേഷമാണ് നിര്‍മ്മാതാവ് ഷെയ്‌നിനെതിരെ വധ ഭീഷണി മുഴക്കിയിരിക്കുന്നത്‌.

'വെയില്‍' ചിത്രത്തിന്റെ ഷൂട്ട് മുടക്കാൻ താൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ജോബി ജോര്‍ജ് തനിക്കെതിരെ വധ ഭീഷണി മുഴക്കുന്നതെന്ന് ഷൈൻ നിഗം പറഞ്ഞു. നവംബര്‍ 15ന് ശേഷമാണ് വെയിലിന്‍റെ അടുത്ത ഷെഡ്യൂള്‍. അപ്പോഴത്തേക്കും പരിഹരിക്കാവുന്ന ഒരു ഗെറ്റപ്പ് ചെയ്ഞ്ചിന്‍റെ പേരില്‍ തനിക്കെതിരെ നിര്‍മ്മാതാവ് നടത്തുന്ന ആക്ഷേപവും ഭീഷണിയും എന്നെ ഏറെ ഭയപ്പെടുത്തുന്നുണ്ട്. സംഭവത്തില്‍, താരസംഘടനയായ അമ്മയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇതില്‍ അമ്മ പ്രൊഡ്യൂസേര്‍സ് അസോസിയേഷനുമായി ബന്ധപ്പെട്ടു എന്നാണ് അറിയുന്നത്. വെയില്‍ സംവിധായകന് പോലും തന്‍റെ ഗെറ്റപ്പ് ചെയ്ഞ്ചില്‍ പരാതിയില്ല. അപ്പോഴാണ് ജോബി ഭീഷണി മുഴക്കുന്നത്. ഇതിനെതിരെ പൊലീസിനെ സമീപിച്ച് നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കവേ ഷൈൻ വ്യക്തമാക്കി.

Read More >>