രാഷ്ട്രീയക്കാര്‍ സ്വതന്ത്രമാധ്യമപ്രവര്‍ത്തനത്തെ ഇല്ലാതാക്കുന്നത് വ്യക്തിഹത്യ, നിയമക്കുരുക്ക്, ക്വട്ടേഷന്‍ എന്നിവയിലൂടെ: ഷാജന്‍ സ്‌കറിയ

ആദ്യം അപവാദം പരത്തുകയും പിന്നീട് നിയമക്കുരുക്കില്‍പ്പെടുത്തുകയും ചെയ്യും. ഇതില്‍ രണ്ടിലും അവരുദ്ദേശിച്ചത് നടന്നില്ലെങ്കില്‍ അടുത്ത നടപടി ആളെ ഇല്ലാതാക്കുക എന്നതാണ്. കാരണം ഭാവിയില്‍ അവര്‍ക്കുണ്ടായേക്കാവുന്ന കോടികളുടെ നഷ്ടം നോക്കുമ്പോള്‍ ഇപ്പോള്‍ ആളെ തീര്‍ത്താല്‍ എളുപ്പമാവുമല്ലോ എന്നാണു കരുതുന്നത്. അതിന് ഇപ്പോള്‍ രണ്ടോ മൂന്നോ കോടി കൊടുത്ത് ക്വട്ടേഷനിലൂടെ തട്ടിക്കളഞ്ഞാല്‍ മതിയല്ലോ എന്ന ചിന്താഗതി.

രാഷ്ട്രീയക്കാര്‍ സ്വതന്ത്രമാധ്യമപ്രവര്‍ത്തനത്തെ ഇല്ലാതാക്കുന്നത് വ്യക്തിഹത്യ, നിയമക്കുരുക്ക്, ക്വട്ടേഷന്‍ എന്നിവയിലൂടെ: ഷാജന്‍ സ്‌കറിയ

സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് ആരെങ്കിലും ശ്രമിച്ചാല്‍ അതിനെ ഇല്ലാതാക്കാനുള്ള ശ്രമം രാഷ്ട്രീയക്കാരില്‍ നിന്നുണ്ടാവുക സ്വാഭാവികമാണെന്നും ആദ്യം വ്യക്തിഹത്യ, പിന്നീട് നിയമക്കുരുക്ക്, അതിനു ശേഷം ക്വട്ടേഷന്‍ എന്നിങ്ങനെയാണ് അവരുടെ രീതിയെന്നും മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയ.

തൃണമൂല്‍ എംപിമാരും നേതാക്കളും കോഴ വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടതിനെതിരെ നാരദാ ചീഫ് എഡിറ്റര്‍ മാത്യൂ സാമുവലിനും കുടുംബത്തിനും അജ്ഞാത ഭീഷണിയുണ്ടായ സംഭവത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആദ്യം അപവാദം പരത്തുകയും പിന്നീട് നിയമക്കുരുക്കില്‍പ്പെടുത്തുകയും ചെയ്യും. ഇതില്‍ രണ്ടിലും അവരുദ്ദേശിച്ചത് നടന്നില്ലെങ്കില്‍ അടുത്ത നടപടി ആളെ ഇല്ലാതാക്കുക എന്നതാണ്. കാരണം ഭാവിയില്‍ അവര്‍ക്കുണ്ടായേക്കാവുന്ന കോടികളുടെ നഷ്ടം നോക്കുമ്പോള്‍ ഇപ്പോള്‍ ആളെ തീര്‍ത്താല്‍ എളുപ്പമാവുമല്ലോ എന്നാണു കരുതുന്നത്. അതിന് ഇപ്പോള്‍ രണ്ടോ മൂന്നോ കോടി കൊടുത്ത് ക്വട്ടേഷനിലൂടെ തട്ടിക്കളഞ്ഞാല്‍ മതിയല്ലോ എന്ന ചിന്താഗതി.

അതിന് ഏതെങ്കിലും ഗുണ്ടകളെ ഏര്‍പ്പെടുത്തിയാല്‍ അവസാനം അവരുടെ തലയില്‍ കുറ്റം വച്ചുകെട്ടി ഇവര്‍ക്കു രക്ഷപെടുകയും ചെയ്യാമല്ലോ. ഇതിപ്പോള്‍ ആദ്യത്തെ സംഭവമൊന്നുമല്ല. ഇതിന്റെ ആദ്യ രണ്ടു ഘട്ടങ്ങളിലൂടെ നിരന്തരം കടന്നുപോവുന്ന ഒരാളാണു താന്‍. പൊലീസും ഭരണകൂടവും ഈ മൂന്നു കാര്യങ്ങളേയും പിന്തുണയ്ക്കുന്നവരാണ്. അതുകൊണ്ടുതന്നെ, പരാതി കൊടുത്താല്‍ അതു വാങ്ങിവയ്ക്കുകയേ ചെയ്യൂ. അതിനാല്‍ ഇതിനെതിരെ ശക്തമായൊരു പൊതുജനബോധം ഉണ്ടാക്കിയെടുക്കുക എന്നതാണ് പരിഹാരമെന്നും ഷാജന്‍ സ്‌കറിയ കൂട്ടിച്ചേര്‍ത്തു.

നാരദ ചീഫ് എഡിറ്റര്‍ മാത്യു സാമുവലിന്റെ നേതൃത്വത്തില്‍ 2016 മാര്‍ച്ച് 14 നാണ് തൃണമൂല്‍ എംപിമാരും മന്ത്രിമാരും എംഎല്‍എമാരും കോഴ വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ സ്റ്റിങ് ഓപറേഷനിലൂടെ നാരദ ന്യൂസ് പുറത്തുവിട്ടത്.

മുന്‍ റെയില്‍വേ മന്ത്രി മുകുള്‍ റോയ്, മുന്‍ കേന്ദ്രമന്ത്രി സുഗത റോയ്, ബംഗാള്‍ മന്ത്രിസഭയിലെ പഞ്ചായത്ത് ഗ്രാമവികസന മന്ത്രി സുബ്രതോ മുഖര്‍ജി, നഗരവികസന മന്ത്രി ഫര്‍ഹദ് ഹക്കീം, എംപിമാരായ സുല്‍ത്താന്‍ അഹമ്മദ്, പ്രസൂണ്‍ ബാനര്‍ജി, ഇഖ്ബാല്‍ അഹമ്മദ് എംഎല്‍എ, കൊല്‍ക്കത്ത മേയര്‍ സുവോന്‍ ബാനര്‍ജി, പാര്‍ട്ടി നേതാവ് കകോലി ഘോഷ് ദസ്തിക്കര്‍, തൃണമൂല്‍ യുവജന വിഭാഗം അധ്യക്ഷന്‍ സുവേന്ദു അധികാരി, മുന്‍ ഗതാഗത മന്ത്രി മദന്‍ മിത്ര, ബുര്‍ദ്വാന്‍ എസ്പി എം എച്ച് അഹമ്മദ് മിര്‍സ എന്നിവരാണ് നാരദയുടെ ഒളിക്യാമറയില്‍പ്പെട്ടത്. ഒളി ക്യാമറ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മാത്യു സാമുവലിനെതിരെ മൂന്ന് കള്ളക്കേസുകളാണ് ബംഗാള്‍ സര്‍ക്കാര്‍ എടുത്തത്.

തുടര്‍ന്ന്, പൊലീസ് നടപടികള്‍ കൊല്‍ക്കത്ത ഹൈക്കോടതി റദ്ദാക്കുകയും അന്വേഷണം സിബിഐക്കു വിടുകയും ചെയ്തു. സിബിഐ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഫലിച്ചില്ല. കേസില്‍ സിബിഐക്ക്് അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന് ഹരജി പരിഗണിച്ച മൂന്നംഗ ബെഞ്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഒരു മാസത്തിനുള്ളില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കാനാണ് കോടതി സിബിഐക്കു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.


Read More >>