ഹാദിയ എന്റെ ഭാര്യയാണ്... ഇനിയുമെന്തു തെളിവാണ്‌ ഞങ്ങൾ നൽകേണ്ടത്‌...?

താൻ സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്നും നിയമപ്രകാരമാണ് വിവാഹം ചെയ്തതെന്നും പലവട്ടം കോടതിയിൽ ഹാദിയ ബോധിപ്പിച്ചിട്ടും ഇത് മുഖവിലയ്ക്കെടുക്കാൻ ആരും തയ്യാറാവാത്ത സാഹചര്യത്തിലാണ് ഷെഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മസ്ക്കറ്റിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെ വെ ടു നിക്കാഹ് എന്ന മാട്രിമോണിയൽ സൈറ്റിൽ വിവാഹ പരസ്യം കാണുന്നതു മുതൽ വിവാഹത്തിനു ശേഷമുള്ളതു വരെയുള്ള കാര്യങ്ങളും കോടതിയിൽ ഹാജരാക്കിയ രേഖകളെന്തൊക്കെ ആണെന്നുമാണ് ഷെഫിൻ പോസ്റ്റിലൂടെ വിവരിക്കുന്നത്.

ഹാദിയ എന്റെ ഭാര്യയാണ്... ഇനിയുമെന്തു തെളിവാണ്‌ ഞങ്ങൾ നൽകേണ്ടത്‌...?

ഇഷ്ടമുള്ള മതം സ്വീകരിക്കാനും അതനുസരിച്ച് ജീവിക്കാനും ഭരണഘടന അനുശാസിക്കുന്ന ഇന്ത്യയിൽ അതുപ്രകാരം ഇസ്ലാമിലേക്കു പരിവർത്തനം ചെയ്ത പെൺകുട്ടിയുടെ നിയമപരമായി നടന്ന വിവാഹമാണ് ഹൈക്കോടതി റദ്ദാക്കിയത്. നിർബന്ധിത മതംമാറ്റമെന്നും തട്ടിക്കൂട്ട് വിവാഹമെന്നുമൊക്കെയുള്ള തുടർച്ചയായ കുപ്രചാരണങ്ങളുടെ പശ്ചാത്തലത്തിൽ കോടതിയിൽ ഹാജരാക്കിയ രേഖകളെ കുറിച്ച് വിശദീകരിച്ച് ഹാദിയയുടെ ഭർത്താവ് ഷെഫിൻ ജഹാൻ. ഇനിയുമെന്തു തെളിവാണ് തങ്ങൾ നൽകേണ്ടത് എന്നു ചോദിച്ചാണ് ഫേസ്ബുക്കിലൂടെ ഷെഫിൻ രം​ഗത്തെത്തിയിരിക്കുന്നത്.

താൻ സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്നും നിയമപ്രകാരമാണ് വിവാഹം ചെയ്തതെന്നും പലവട്ടം കോടതിയിൽ ഹാദിയ ബോധിപ്പിച്ചിട്ടും ഇത് മുഖവിലയ്ക്കെടുക്കാൻ ആരും തയ്യാറാവാത്ത സാഹചര്യത്തിലാണ് ഷെഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മസ്ക്കറ്റിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെ വെ ടു നിക്കാഹ് എന്ന മാട്രിമോണിയൽ സൈറ്റിൽ വിവാഹ പരസ്യം കാണുന്നതു മുതൽ വിവാഹത്തിനു ശേഷമുള്ളതു വരെയുള്ള കാര്യങ്ങളാണ് ഷെഫിൻ പോസ്റ്റിലൂടെ വിവരിക്കുന്നത്.

നൂറിലധികം ആളുകൾ പങ്കെടുത്ത നിക്കാഹിന്റെ ചിത്രങ്ങൾ, മഹല്ല് കമ്മിറ്റിയുടെ മൊഴി, വിവാഹം രജിസ്റ്റർ ചെയ്യാൻ അപേക്ഷ നൽകിയതിന്റെ രസീത്, മഹല്ല് സാക്ഷ്യപ്പെടുത്തിയ വിവാഹ സർട്ടിഫിക്കറ്റ്‌, കോടതി മുറിയിലെ ഭാര്യാ ഭർത്താക്കന്മാരായ തങ്ങളുടെ മൊഴി തുടങ്ങിയ രേഖകളെല്ലാം തങ്ങൾ കോടതിയിൽ ഹാജരാക്കിയിരുന്നതായി ഷെഫിൻ പോസ്റ്റിൽ പറയുന്നു.

ഷെഫിൻ ജഹാന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
തങ്ങളുടെ വിവാഹം, മതപരിവർത്തനത്തെ തുടർന്ന് ഹാദിയ അനുഭവിച്ച ദുരിതങ്ങൾ, വിവാഹത്തിനു ശേഷമുള്ള സംഭവങ്ങൾ എന്നിവ ഷെഫിൻ ജഹാൻ വിവരിക്കുന്നത് ഉദ്ധരിച്ച് മെയ് 25ന് നാരദാ ന്യൂസ് വാർത്ത നൽകിയിരുന്നു. 'എന്റെ ഹാദിയ രാജ്യദ്രോഹിയോ തീവ്രവാദിയോ ആണോ? ഭർത്താവ് ഷെഫിൻ ജഹാൻ നാരദാ ന്യൂസുമായി സംസാരിക്കുന്നു'- എന്ന തലക്കെട്ടിലായിരുന്നു വാർത്ത.