ഒന്നര പതിറ്റാണ്ടിനു ശേഷം എംജി കോളേജില്‍ എസ്എഫ്‌ഐ യൂണീറ്റ് രൂപീകരിച്ചു; പെണ്‍കുട്ടികളുള്‍പ്പെടെയുള്ളവരെ ആക്രമിച്ച് യുവമോര്‍ച്ച- എബിവിപി പ്രവര്‍ത്തകര്‍

മാര്‍ച്ചിനു നേരേ യുവമോര്‍ച്ച- എബിവിപി പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചു വിട്ടതോടെ എംസി റോഡ് സംഘര്‍ഷഭൂമിയായി മാറുകയായിരുന്നു. തങ്ങള്‍ക്കു നേരേ കല്ലെറിഞ്ഞ എബിവിപി പ്രവര്‍ത്തകരെ എസ്എഫഐക്കാര്‍ തിരിച്ചു കല്ലെറിഞ്ഞു. തുടര്‍ന്നു എബിവിപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പെണ്‍കുട്ടികളുള്‍പ്പെടെയുള്ള എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടു. ഇരുകൂട്ടരും തമ്മിലടിച്ചതോടെ കോളേജ് യുദ്ധക്കളത്തിനു സമാനമായി...

ഒന്നര പതിറ്റാണ്ടിനു ശേഷം എംജി കോളേജില്‍ എസ്എഫ്‌ഐ യൂണീറ്റ് രൂപീകരിച്ചു; പെണ്‍കുട്ടികളുള്‍പ്പെടെയുള്ളവരെ ആക്രമിച്ച് യുവമോര്‍ച്ച- എബിവിപി പ്രവര്‍ത്തകര്‍

തലസ്ഥാന ജില്ലയിലെ പ്രസിദ്ധമായ മഹാത്മാ ഗാന്ധി കൊളേജില്‍ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചതുമായി ബന്ധപ്പെട്ട് എസ്എഫ്ഐ-എബിവിപി സംഘര്‍ഷം. തങ്ങളുടെ പ്രവര്‍ത്തകരെ എബിവിപി- യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഇന്നു രാവിലെ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ കൊളേജിലേക്കു നടന്ന മാര്‍ച്ചാണ് അക്രമാസക്തമായത്.

മാര്‍ച്ചിനു നേരേ യുവമോര്‍ച്ച- എബിവിപി പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചു വിട്ടതോടെ എംസി റോഡ് സംഘര്‍ഷഭൂമിയായി മാറുകയായിരുന്നു. തങ്ങള്‍ക്കു നേരേ കല്ലെറിഞ്ഞ എബിവിപി പ്രവര്‍ത്തകരെ എസ്എഫഐക്കാര്‍ തിരിച്ചു കല്ലെറിഞ്ഞു. തുടര്‍ന്നു എബിവിപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പെണ്‍കുട്ടികളുള്‍പ്പെടെയുള്ള എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടു. ഇരുകൂട്ടരും തമ്മിലടിച്ചതോടെ കോളേജ് യുദ്ധക്കളത്തിനു സമാനമായി.

തുടര്‍ന്ന് വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിന്നെത്തിയ പോലീസ് സംഘം വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു. എസ്എഫ്ഐ പ്രവര്‍ത്തകര്‍ കോളേജില്‍ പ്രവേശിക്കുന്നത് പോലീസ് തടയുകയും ചെയ്തത് വാക്കേറ്റത്തിനു കാരണമായി. എബിവിപി വിട്ടുവന്ന വിദ്യാര്‍ത്ഥികളെ ചേര്‍ത്ത് കഴിഞ്ഞദിവസം എസ്എഫ്ഐ എംജി കോളേജില്‍ യൂണിറ്റ് രൂപീകരിച്ചത് വലിയ വാര്‍ത്തയായിരുന്നു. 18 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കൊളേജില്‍ എസ്എഫ്‌ഐയുടെ പതാക ഉയരുന്നത്.

Read More >>