വിദ്യാർത്ഥിയുടെ ആത്മഹത്യാശ്രമം: എസ്എഫ്ഐ പ്രതിഷേധ മാർച്ച് അക്രമാസക്തമായി: വെള്ളാപ്പള്ളി എഞ്ചിനീയറിങ് കോളേജ് അടിച്ചുതകർത്തു

പൊലീസ് തീർത്ത ബാരിക്കേഡ് തകർത്ത് പ്രവർത്തകർ അകത്തുകയറിതോടെയാണ് പ്രതിഷേധം അക്രമാസക്തമായത്. അകത്തു കടന്ന എസ്എഫ്ഐ പ്രവർത്തകർ കോളേജ് അടിച്ചു തകര്‍ത്തു. പൊലീസ് നോക്കിനില്‍ക്കെയായിരുന്നു പ്രതിഷേധക്കാർ കോളേജ് തല്ലിപ്പൊളിച്ചത്. കോളേജിന്റെ ​ഗ്ലാസുകൾ ഏതാണ്ട് പൂർണമായും തകർത്തിട്ടുണ്ട്. ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള നൂറുകണക്കിനു പൊലീസുകാർ സ്ഥലത്ത് തമ്പടിച്ചിരുന്നെങ്കിലും പ്രതിഷേധം തടയാനായില്ല. ഒടുവിൽ നേതാക്കള്‍ ഇടപ്പെട്ടാണ് പ്രവര്‍ത്തകരെ പിന്‍തിരിച്ചത്.

വിദ്യാർത്ഥിയുടെ ആത്മഹത്യാശ്രമം: എസ്എഫ്ഐ പ്രതിഷേധ മാർച്ച് അക്രമാസക്തമായി: വെള്ളാപ്പള്ളി എഞ്ചിനീയറിങ് കോളേജ് അടിച്ചുതകർത്തു

മാനേജ്മെന്റിന്റെ പീഡനത്തെ തുടർന്ന് വിദ്യാർത്ഥി ആത്മഹത്യക്കു ശ്രമിച്ച ആലപ്പുഴ വെള്ളാപ്പള്ളി നടേഷൻ എഞ്ചിനീയറിങ് കോളേജിലേക്കു നടത്തിയ എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധ മാർച്ചിൽ വീണ്ടും സംഘർഷം. വിദ്യാർത്ഥികളും പൊലീസും തമ്മിലാണ് സംഘർഷം അരങ്ങേറിയത്.

പൊലീസ് തീർത്ത ബാരിക്കേഡ് തകർത്ത് പ്രവർത്തകർ അകത്തുകയറിതോടെയാണ് പ്രതിഷേധം അക്രമാസക്തമായത്. അകത്തു കടന്ന എസ്എഫ്ഐ പ്രവർത്തകർ കോളേജ് അടിച്ചു തകര്‍ത്തു. പൊലീസ് നോക്കിനില്‍ക്കെയായിരുന്നു പ്രതിഷേധക്കാർ കോളേജ് തല്ലിപ്പൊളിച്ചത്.


കോളേജിന്റെ ​ഗ്ലാസുകൾ ഏതാണ്ട് പൂർണമായും തകർത്തിട്ടുണ്ട്. ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള നൂറുകണക്കിനു പൊലീസുകാർ സ്ഥലത്ത് തമ്പടിച്ചിരുന്നെങ്കിലും പ്രതിഷേധം തടയാനായില്ല. ഒടുവിൽ നേതാക്കള്‍ ഇടപ്പെട്ടാണ് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചത്.

വിദ്യാർത്ഥിയുടെ ആത്മഹത്യാശ്രമത്തെ തുടർന്ന് ഇന്നലെയും എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. കോളേജിന്റെ ​ജനൽച്ചില്ലുകൾ അടിച്ചുതകർത്ത പ്രതിഷേധക്കാർ കോളേജ് ബസ്സുകളും തകർത്തിരുന്നു. കൂടാതെ, സെക്യൂരിറ്റി ക്യാമറകളും തകർത്തിരുന്നു.

ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടയാന്‍ ശ്രമിച്ചെങ്കിലും ​ഗേറ്റ് ചാടിക്കടന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജിനുള്ളില്‍ പ്രവേശിക്കുകയായിരുന്നു. ഇന്നു ക്ലാസ് ആരംഭിച്ചാൽ സമരം പുനരാരംഭിക്കുമെന്ന് എസ്എഫ്ഐ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും പ്രതിഷേധവുമായി എസ്എഫ്ഐ പ്രവർത്തകരെത്തിയത്.

കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിങ് രണ്ടാം വർഷ വിദ്യാർഥിയും തിരുവനന്തപുരം സ്വദേശിയുമായ ആർഷ് ആണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. കൈ ഞരമ്പ് മുറിച്ച് ലുങ്കിയിൽ തൂങ്ങിമരിക്കാനാണ് ആർഷ് ശ്രമിച്ചത്. ഹോസ്റ്റലിലെ ഉപയോഗത്തിലില്ലാത്ത ഒരു മുറിയിൽ ലുങ്കിയിൽ തൂങ്ങിക്കിടക്കുന്ന നിലയിലാണ് ആർഷിനെ സഹപാഠികൾ കണ്ടെത്തിയത്. രാവിലെ മൂന്നുമണിയോടെയാണ് സംഭവം.

ആർഷിന്റെ ആത്മഹത്യാശ്രമത്തെ തുടർന്ന് കോളേജ് ചെയർമാനും ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റുമായ സുഭാഷ് ബാബുവിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. ആത്മഹത്യാ പ്രേരണാക്കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. വീട്ടിലെ വിഷയങ്ങള്‍ മൂലമാണ് വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നായിരുന്നു സംഭവത്തോടുള്ള സുഭാഷ് വാസുവിന്റെ പ്രതികരണം.

കോളേജ് ഹോസ്റ്റൽ ജയിലിനു സമാനമാണെന്ന് കൊളേജ് വിദ്യാർഥികൾ പറയുന്നു. ജിഷ്ണു വധക്കേസ് വാർത്തകളിൽ നിറയുന്ന ഈ സമയത്ത് പോലും കോളേജ് മാനേജ്മെന്റിന്റെ പീഡനങ്ങൾക്കു കുറവൊന്നുമില്ലെന്നാണ് ആർഷിന്റെ ആത്മഹത്യാശ്രമം വെളിവാക്കുന്നത്. നെഹ്രു കോളേജിനേക്കാൾ മികച്ച ഇടിമുറി വെള്ളാപ്പള്ളി കോളേജിൽ ഉണ്ടെന്നാണ് വിദ്യാർഥികൾ പറയുന്നത്. ഇതിലിട്ട് വിദ്യാർത്ഥികളെ മർദിക്കുന്നത് സുഭാഷ് ബാബുവും ഡ്രൈവറും ചേർന്നാണെന്നാണ് വിദ്യാർത്ഥികൾ വ്യക്തമാക്കിയിരുന്നു. കോളേജിലെ പീഡനങ്ങളെയും ഇടിമുറിയെയും സംബന്ധിച്ച് നാരദാ ന്യൂസ് ആണ് വാർത്ത പുറത്തുകൊണ്ടുവന്നത്. 2016 നവംബർ നാലിനായിരുന്നു ഇത്.