ഹാരിസ് മാഷ്;വിദ്യാര്‍ത്ഥി ജീവിതങ്ങളെ നന്മയിലേക്കും മാനവികതയിലേക്കും ഗതി മാറ്റി വിടാന്‍ കഴിയുന്ന ചാലക ശക്തിയുടെ തുരുത്താണ് നിങ്ങള്‍

അസാമാന്യമായ സ്‌നേഹവും മാനുഷികതയുമൊക്കെ അധ്യാപന വേഷത്തിലെത്തുമ്പോഴാണ് അതിന്റെ പേര് ഡോ. വി.സി. ഹാരിസ് എന്നായി മാറുന്നത്. കലഹിച്ചും സ്‌നേഹിച്ചും നിര്‍ദയങ്ങളായ സത്യങ്ങളെ പുല്‍കിയും ഹാരിസ് മാഷ് അഭംഗുരം യാത്ര തുടരട്ടെ, ആശംസകള്‍.

ഹാരിസ് മാഷ്;വിദ്യാര്‍ത്ഥി ജീവിതങ്ങളെ നന്മയിലേക്കും മാനവികതയിലേക്കും ഗതി മാറ്റി വിടാന്‍ കഴിയുന്ന ചാലക ശക്തിയുടെ തുരുത്താണ് നിങ്ങള്‍

വിദ്യാര്‍ത്ഥി ജീവിതങ്ങളുടെ നാലിലൊന്ന് കേരളത്തിലെ അധ്യാപക ജീവിതങ്ങളെ ഓഡിറ്റ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഫലം നിര്‍വ്യാജമായും നിരാശയുടേത് മാത്രമാവും. ചോദിക്കുന്ന ചോദ്യങ്ങളുടെയും സ്വീകരിക്കുന്ന നിലപാടുകളുടെയും മുമ്പില്‍ ഇന്റെര്‍ണല്‍ മാര്‍ക്കും മാനസിക പീഡനവും ശിക്ഷാമുറയാക്കുന്ന അധ്യാപക ജന്മങ്ങള്‍ക്കു മുമ്പില്‍ സ്‌നേഹം കൊണ്ട് ജീവിതത്തെ തിരുത്തിയ അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ അസംഖ്യം അധ്യാപകരുടേതായിരുന്നു നമ്മുടെ കലാലയങ്ങള്‍ എന്ന് വ്യസനപൂര്‍വ്വം ഓര്‍മ്മപ്പെടുത്തേണ്ടി വരുന്നു.

നിരാശാജനകമായ വാര്‍ത്തകള്‍ സമൃദ്ധമാകുന്നൊരു മേഖലയില്‍ പ്രിയപ്പെട്ട ഹാരിസ് മാഷ്,

നിങ്ങളൊക്കെയൊരു തുരുത്താണ്,

വിദ്യാര്‍ത്ഥി ജീവിതങ്ങളെ നന്മയിലേക്കും മാനവികതയിലേക്കും ഗതി മാറ്റി വിടാന്‍ കഴിയുന്ന ചാലക ശക്തിയുടെ പേരാണ് അധ്യാപകന്‍ എന്ന പ്രത്യാശാനിര്‍ഭരമായ ഓര്‍മപ്പെടുത്തലിന്റെ തുരുത്ത്. ഹാരിസ് മാഷിന്റെ ക്ലാസിലിരുന്നു പഠിക്കുവാനുള്ള ഭാഗ്യം ലഭിച്ചിട്ടില്ലെന്ന മുഖവരയോടെ തന്നെ വേണം ആ മനുഷ്യസ്‌നേഹിയായ അധ്യാപകനെ ഓര്‍ക്കുവാന്‍.


Image Title


എം.ജി സര്‍വകലാശാലയും,സ്‌കൂള്‍ ഓഫ് ലെറ്റേഴ്സുമൊക്കെ ഹാരിസ് മാഷിന് പരിമിതി തീര്‍ക്കുന്നുണ്ട് എന്നതായിരുന്നു പലവിധത്തിലുള്ള 'വി.സി.ഹാരിസ് വായനകള്‍' ഉത്പാദിപ്പിച്ച ചിന്തകള്‍. ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടകനായി വിദ്യാത്ഥികള്‍ തിങ്ങിനിറഞ്ഞ സി.എം.എസ് കോളേജിലെ ഗ്രേറ്റ് ഹാളിലേക്ക് മാഷുമായി എത്തിയതാണ് ആദ്യത്തെ ഓര്‍മ്മ. ആന്റി ക്രൈസ്റ്റി (ജമഹാല റ'ഛൃ പുരസ്‌ക്കാരം വരെ നേടിയ ചിത്രം) ന്റെ പ്രദര്‍ശനമുള്‍ക്കൊള്ളിച്ച ചലചിത്ര മേളയുടെ സംഘാടകരെന്ന നിലയില്‍ അഹങ്കാരത്തോളമെത്തുന്ന അഭിമാന ബോധമുണ്ടായിരുന്ന ഞങ്ങളെയൊക്കെയും ഞെട്ടിച്ചും പ്രഹരമേല്‍പിച്ചും കൊണ്ട് വിളിച്ചു പറഞ്ഞത് 'ഇരുന്നൂറ് വര്‍ഷം പഴക്കമുള്ള ഈ കോളേജിനോളം വലിപ്പമുള്ളതല്ല ചില അര്‍ത്ഥങ്ങളിലെങ്കിലും ലോകസിനിമ' എന്നായിരുന്നു. ഞെട്ടലും പ്രഹരവുമേറ്റ ന്യുനപക്ഷം വരുന്ന സംഘാടക മുഖങ്ങളെ നോക്കി സ്വത സിദ്ധമായ പുഞ്ചിരിയോടെ ഹരിസ് മാഷ് നടന്നകന്നത് ഇന്നലെയെന്നപോലെ ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്നുണ്ട് ഓര്‍മ്മകളില്‍.

ഏറ്റവുമൊടുവില്‍ മാഷിനെ കാണാന്‍ കഴിഞ്ഞത് എം.ജി സര്‍വകലാശാലാ ക്യാംപസിലെ മാഗസിന്‍ പ്രകാശനത്തോടനുബന്ധിച്ചായിരുന്നു. ശ്രീ നാരായണ ഗുരുവും മഹാത്മാഗാന്ധിയും തമ്മില്‍ നടത്തിയ നവോത്ഥാന സമര കാലത്തിലെ കത്തിടപാടുകളെ സംബന്ധിച്ചുള്ള പ്രഭാഷണത്തില്‍ സാങ്കേതികമായ ഒരു പിഴവുണ്ടായിരുന്നു. മാഗസിന്‍ പ്രകാശനത്തിന് ശേഷം സര്‍വകലാശാലാ അസ്സംബ്ലി ഹാളില്‍ നിന്നും ഇറങ്ങി യൂണിവേഴ്‌സിറ്റി യൂണിയന്‍ ഓഫീസിലേക്ക് എത്തുമ്പോള്‍ സദസ്സിലെവിടെയോ മറഞ്ഞിരുന്ന ഹാരിസ് മാഷ് ഓഫീസിനുള്ളില്‍ ജീവിതസഖിയുമൊത്ത് കാത്തിരിക്കുന്നുണ്ടായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റുള്ള വിദ്യാര്‍ത്ഥികളോട് പുറത്തു പോകാന്‍ ആവശ്യപ്പെട്ട് അദ്ദേഹം അവാച്യമായ സ്‌നേഹത്തോടെ പ്രഭാഷണത്തിലെ തെറ്റ് എടുത്തു പറഞ്ഞ് തിരുത്തി നല്‍കി. തെറ്റ് എത്ര ചെറുതാണെങ്കിലും, നിങ്ങളുടെ പക്ഷത്തിനു ഒരിക്കലും തെറ്റുവാന്‍ പാടില്ലയെന്നു പറഞ്ഞു പുഞ്ചിരി മായാതെ മുഖവുമായി മാഷ് പടിയിറങ്ങി. ഇങ്ങനെയൊക്കെയാണ് വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട ഹാരിസ് മാഷ്.

കേട്ടറിഞ്ഞ കഥകളില്‍ തെരുവുകളിലൂടെ നടന്നലഞ്ഞ് പ്രിയദര്‍ശിനിക്കുന്ന് കേറി ലെറ്റേഴ്‌സിന്റെ ക്ലാസ് മുറികളില്‍ അപൂര്‍വ്വമായെത്തുന്ന എ .അയ്യപ്പന്‍ അവകാശത്തോടെ പണമെടുത്ത് മടങ്ങുന്ന ഷര്‍ട്ടിന്റെ പോക്കറ്റുകളിലൊന്ന് ഹാരിസ് മാഷിന്റേതായിരുന്നു .അസാമാന്യമായ സ്‌നേഹവും മാനുഷികതയുമൊക്കെ അധ്യാപന വേഷത്തിലെത്തുമ്പോഴാണ് അതിന്റെ പേര് ഡോ. വി.സി. ഹാരിസ് എന്നായി മാറുന്നത്. സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിന്റെ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് നീക്കം ചെയ്ത എംജി സര്‍വകലാശാലാ നടപടി തിരുത്തിയിരിക്കുന്നു. കലഹിച്ചും സ്‌നേഹിച്ചും നിര്‍ദയങ്ങളായ സത്യങ്ങളെ പുല്‍കിയും ഹാരിസ് മാഷ് അഭംഗുരം യാത്ര തുടരട്ടെ, ആശംസകള്‍.Read More >>