എസ്എഫ്ഐ കോട്ടയം ജില്ലാ പ്രസിഡന്റിനും അംഗത്തിനും കുത്തേറ്റു

കഴിഞ്ഞ വനിതാ ദിനത്തിൽ മാന്നാനം കെ ഇ കോളേജിൽ SFl പ്രവത്തകർ ഒരു കാർട്ടൂൺ പതിച്ചതുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് ഇന്നത്തെ ആക്രമണത്തില്‍ കലാശിച്ചത്

എസ്എഫ്ഐ കോട്ടയം ജില്ലാ പ്രസിഡന്റിനും അംഗത്തിനും കുത്തേറ്റു

എം..ജി സര്‍വകാലാശാലയ്ക്കു സമീപം വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം. എസ്.എഫ്.ഐ എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റിനും ജില്ലാ കമ്മറ്റി അംഗത്തിനും കുത്തേറ്റു. ആക്രമണത്തിനു പിന്നില്‍ കെ.എസ്.യു നേതാവായ വിമലാണ് എന്ന് എസ്.എഫ്.ഐ ആരോപിക്കുന്നു. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ്റ് അരുണിനും ജില്ലാ കമ്മറ്റി അംഗം സച്ചുവിനുമാണ് കുത്തേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ വനിതാ ദിനത്തിൽ മാന്നാനം കെ ഇ കോളേജിൽ എസ്.എഫ്.ഐ പ്രവര്‍ത്തകർ ഒരു കാർട്ടൂൺ പതിച്ചതുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് ഇന്നത്തെ കത്തിക്കുത്തിൽ കലാശിച്ചത് . കാർട്ടൂണിൽ അശ്ലീലമുണ്ടന്നാരോപിച്ച് കെ.എസ്.യു നേതാവായ വിമലിന്റെ നേതൃത്വത്തിൽ ചിലർ കാമ്പസിൽ പ്രകടനം നടത്തുകയും പ്രിൻസിപ്പലിനെ തടഞ്ഞു വയ്ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന്, തന്നോട് മോശമായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്തെന്നാരോപിച്ച് വിമലിനെതിരെ കോളേജ് പ്രിൻസിപ്പൽ പോലീസിൽ പരാതി നൽകുകയും ചെയ്തു.

ഇതിനെത്തുടര്‍ന്ന്, എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റെന്നു വിശദീകരിച്ച് വിമല്‍ കോട്ടയം മെഡിക്കൽ കോളേജിൽ അഡ്മിറ്റാവുകയും ചെയ്തിരുന്നു. .ഇതിന്റെയെല്ലാം തുടർച്ചയാട്ടാണ് ഇന്ന് എം ജി യൂണിവേഴ്സിറ്റി കാമ്പസിനു സമീപം ആക്രമണം ഉണ്ടായത്. മുഖം മൂടി ധരിച്ചെത്തിയ സംഘമായിരുന്നു ആക്രമണം നടത്തിയത്.

ഇതേ സമയം വിമലിനെ പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ കോൺഗ്രസ് പാർട്ടിയിൽ നിന്നും മുൻപ് തന്നെ പുറത്താക്കിയതാണെന്ന് കോൺഗ്രസ്സ് ഏറ്റുമാനൂർ ബ്ലോക്ക് പ്രസിഡന്റ്റ് കെ.ജി ഹരിദാസ് നാരദാ ന്യൂസിനോടു പറഞ്ഞു.

Read More >>