ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകരെ എസ്എഫ്‌ഐ പ്രവർത്തകർ മർദിച്ചതായി പരാതി

ഫ്രറ്റേണിറ്റിയുടെ മെംബെർഷിപ് കാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയുടെ പോസ്റ്ററുകൾ പതിച്ചത് ചോദ്യം ചെയ്തായിരുന്നു ആക്രമണം.

ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകരെ എസ്എഫ്‌ഐ പ്രവർത്തകർ മർദിച്ചതായി പരാതി

​എറണാകുളം മഹാരാജാസ് കോളേജിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകരായ രണ്ടു പേരെ എസ്എഫ്‌ഐ പ്രവർത്തകർ മർദിച്ചതായി പരാതി. ഫുആദ്, ഇസ്ഹാഖ് എന്നിവരെയാണ് ഇരുപതോളം വരുന്ന എസ്എഫ്‌ഐ പ്രവർത്തകർ മർദിച്ചത്.

ഇരുവരും ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഫ്രറ്റേണിറ്റിയുടെ മെംബെർഷിപ് കാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയുടെ പോസ്റ്ററുകൾ പതിച്ചത് ചോദ്യം ചെയ്തായിരുന്നു ആക്രമണം.

അതേസമയം, പരിപാടി നാളെ മഹാരാജാസ് കോളേജിൽ തന്നെ നടക്കുമെന്നു ഫ്രറ്റേണിറ്റി മൂവ്മെന്റ് ഭാരവാഹികൾ അറിയിച്ചു.

Read More >>