ചങ്ങനാശേരിയിൽ കെഎസ്ആർടിസിയും സ്വകാര്യബസും കൂട്ടിയിടിച്ച് 17 പേർക്ക് പരിക്ക്

സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച ശേഷം എതിർദിശയിൽ വന്ന കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.

ചങ്ങനാശേരിയിൽ കെഎസ്ആർടിസിയും സ്വകാര്യബസും കൂട്ടിയിടിച്ച് 17 പേർക്ക് പരിക്ക്

കോട്ടയം ചങ്ങനാശേരിയിൽ കെഎസ്ആർടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് 17 പേർക്ക് പരിക്ക്. ചങ്ങനാശേരി തുരുത്തിയിൽ ഇന്നു രാവിലെ ഏഴോടെയാണ് അപകടം.

കോട്ടയത്തു നിന്നും ചങ്ങനാശേരി ഭാ​ഗത്തേക്കു പോവുകയായിരുന്ന സ്വകാര്യ ബസ് കെഎസ്ആർടിസിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച ശേഷം എതിർദിശയിൽ വന്ന കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.

പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിലും ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.


Read More >>