ആലപ്പുഴയിൽ സ്കൂൾ മതിലിടിഞ്ഞ് രണ്ടാം ക്ലാസുകാരൻ മരിച്ചു; നാലുകുട്ടികൾക്ക് പരിക്ക്

ഗവണ്മെന്റ് സ്കൂളുകളിൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ കാണിക്കുന്ന അനാസ്ഥയാണ് ഇത്തരമൊരു അപകടത്തിലേക്ക് വഴിവെച്ചത്

ആലപ്പുഴയിൽ സ്കൂൾ മതിലിടിഞ്ഞ് രണ്ടാം ക്ലാസുകാരൻ മരിച്ചു; നാലുകുട്ടികൾക്ക് പരിക്ക്

ആലപ്പുഴ തലവടി ചൂട്ടുമാലില്‍ എല്‍.പി. സ്‌കൂളിൽ മതിലിടിഞ്ഞ് വീണ് ഏഴു വയസുകാരൻ മരിച്ചു. രണ്ടാം ക്ലാസ് വിദ്യാര്‍ഥി സെബാസ്റ്റ്യന്‍ ആണ് മരിച്ചത്. സ്‌കൂളിലെ ശുചിമുറിക്ക് സമീപമുള്ള മതിലാണ് ഇടിഞ്ഞ് വീണത്. കാലപ്പഴക്കം കൊണ്ട് ദ്രവിച്ച നിലയിലായിരുന്നു മതിൽ.. കുട്ടി ഇന്റര്‍വെല്‍ സമയത്ത് മൂത്രമൊഴിക്കാനായി പോയ സമയത്താണ് അപകടം സംഭവിച്ചത്. അപകടത്തിൽ നാല് കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഗവണ്മെന്റ് സ്കൂളുകളിൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ കാണിക്കുന്ന അനാസ്ഥയാണ് ഇത്തരമൊരു അപകടത്തിലേക്ക് വഴിവെച്ചത്. ഇതേ സ്കൂളിൽ തന്നെ ദ്രവിച്ച നിലയിലുള്ള മതിലുകൾ ഇനിയുമുണ്ട്. ബെന്‍സൺ ആന്‍സമ്മ ദമ്പതികളുടെ മകളാണ് സെബാസ്റ്റ്യൻ.