തോക്ക് ഭിത്തിയിൽ ചാരി വെച്ച് പൊലീസുകാർ ചായ കുടിക്കാൻ പോയി; തൃശൂർ അയ്യന്തോളിൽ കോടതി സമുച്ചയ ഉദ്ഘാടനത്തിനിടെ ഗുരുതര സുരക്ഷാ വീഴ്ച

തോക്കുകൾ കോടതി മുറ്റത്ത്‌ ചാരിവെച്ച് പൊലീസുകാർ ചായ കുടിക്കാൻ പോയതാണ് സംഭവം. കുട്ടികൾ ഉൾപ്പെടെ ധാരാളം പേർ പങ്കെടുത്ത ചടങ്ങിനിടെയാണ് പൊലീസുകാർ തോക്ക് പരസ്യമായി ആൾക്കൂട്ടത്തിനിടയിൽ വെച്ചിട്ട് പോയത്

തോക്ക് ഭിത്തിയിൽ ചാരി വെച്ച് പൊലീസുകാർ ചായ കുടിക്കാൻ പോയി; തൃശൂർ അയ്യന്തോളിൽ കോടതി സമുച്ചയ ഉദ്ഘാടനത്തിനിടെ ഗുരുതര സുരക്ഷാ വീഴ്ച

തൃശൂർ അയ്യന്തോളിൽ കോടതി സമുച്ചയ ഉദ്ഘാടനത്തിനിടെ ഗുരുതര സുരക്ഷാ വീഴ്ച. തോക്കുകൾ കോടതി മുറ്റത്ത്‌ ചാരിവെച്ച് പൊലീസുകാർ ചായ കുടിക്കാൻ പോയതാണ് സംഭവം. കുട്ടികൾ ഉൾപ്പെടെ ധാരാളം പേർ പങ്കെടുത്ത ചടങ്ങിനിടെയാണ് പൊലീസുകാർ തോക്ക് പരസ്യമായി ആൾക്കൂട്ടത്തിനിടയിൽ വെച്ചിട്ട് പോയത്.

സുപ്രീം കോടതി ജസ്റ്റീസ് കുര്യൻ ജോസഫ്, ഹൈക്കോടതി ജസ്റ്റീസ് പിആർ രാമചന്ദ്ര മേനോൻ കീഴ്ക്കോടതി ജഡ്ജിമാർ തുടങ്ങിയവർ സംബന്ധിച്ച പരിപാടിയിലാണ് ഇത്തരത്തിൽ ഗുരുതര സുരക്ഷാ വീഴ്ച്ച ഉണ്ടായിരിക്കുന്നത്. സുപ്രീം കോടതി ജഡ്ജി ഉൾപ്പെടെയുള്ളവർ പങ്കെടുത്ത പരിപാടി ഇത്തരം ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായത് അത്യധികം ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

സുപ്രീം കോടതി ജസ്റ്റീസ് കുര്യൻ ജോസഫ് ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് പി ആർ രാമചന്ദ്രമേനോനാണ് അധ്യക്ഷത വഹിച്ചത്. 44 കോടി രൂപ ചിലവഴിച്ച് അഞ്ച് നിലകളിലായി നിർമ്മിച്ച കോടതി സമുച്ചയത്തിൽ 17 കോടതികളാണുള്ളത്.Read More >>