ചീഫ് സെക്രട്ടറിയെ എതിര്‍കക്ഷിയാക്കി സര്‍ക്കാറിനെതിരെ സെന്‍കുമാര്‍ കോടതിയിലേക്ക്

സുപ്രീം കോടതി വിധി വന്നിട്ടു ഒരാഴ്ച കഴിഞ്ഞതിന് ശേഷവും ഉത്തരവ് നടപ്പിലാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയലക്ഷ്യ ഹര്‍ജിയായിരിക്കും നല്‍കുക.

ചീഫ് സെക്രട്ടറിയെ എതിര്‍കക്ഷിയാക്കി സര്‍ക്കാറിനെതിരെ സെന്‍കുമാര്‍ കോടതിയിലേക്ക്

പൊലീസ് മേധാവിയായി തന്നെ നിയമിക്കാന്‍ സര്‍ക്കാര്‍ വൈകിപ്പിക്കുന്ന പക്ഷം ഡിജിപി ടിപി സെന്‍കുമാര്‍ തിങ്കളാഴ്ച സര്‍ക്കാരിനെതിരെ സുപ്രിംകോടതിയെ സമീപിക്കും.സുപ്രീം കോടതി വിധി വന്നിട്ടു ഒരാഴ്ച കഴിഞ്ഞതിന് ശേഷവും ഉത്തരവ് നടപ്പിലാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയലക്ഷ്യ ഹര്‍ജിയായിരിക്കും നല്‍കുക. ചീഫ് സെക്രട്ടറി നളിനി നെറ്റോയെ എതിര്‍കക്ഷിയാക്കും.

അഭിഭാഷകരായ ദുഷ്യന്ത് ദവേ, പ്രശാന്ത് ഭൂഷണ്‍, ഹാരിസ് ബീരാന്‍ എന്നിവരുടെ നിര്‍ദ്ദേശം അനുസരിച്ചാണ് സെന്‍കുമാര്‍ വീണ്ടും കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. മെയ് ഒമ്പതിന് സുപ്രിംകോടതി മധ്യവേനല്‍ അവധിക്ക് അടക്കുന്ന സാഹചര്യം കൂടി മനസിലാക്കിയാണ് വേഗത്തിലുള്ള നീക്കങ്ങള്‍. തിങ്കളാഴ്ച ഫയല്‍ ചെയ്യുന്ന ഹര്‍ജി ചൊവ്വാഴ്ച കോടതി പരിഗണിക്കുമെന്നാണ് കരുതുന്നത്.

ഏഴ് ദിവസം കാത്തിരിക്കാനും എന്നിട്ടും സര്‍ക്കാരില്‍ നിന്നും നിയമന ഉത്തരവ് ലഭിച്ചില്ലായെങ്കില്‍ സുപ്രിംകോടതിയെ സമീപിക്കണമെന്നായിരുന്നു മുതിര്‍ന്ന അഭിഭാഷകര്‍ ഉപദേശിച്ചിരുന്നത്. കോടതി ഉത്തരവ് അനുസരിച്ച് ലോക്നാഥ് ബെഹ്റക്ക് പൊലീസ് മേധാവി സ്ഥാനത്ത് ഇരിക്കാനാവില്ലെന്നും സെന്‍കുമാര്‍ ഉന്നയിക്കും.സുപ്രീകോടതി വിധിയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയുടെ നിയമോപദേശം തേടിയിരുന്നു. സര്‍ക്കാരിന് വേണ്ടി സുപ്രീംകോടതിയില്‍ കേസ് വാദിച്ചത് ഹരീഷ് സാല്‍വെ ആയിരുന്നു