സെൻകുമാർ - സംസ്ഥാന സർക്കാർ തർക്കം രമ്യതയിലേക്ക്; ബുധനാഴ്ച വരെ സുപ്രീം കോടതിയെ സമീപിക്കില്ല; ഉടൻ പുനർനിയമനം ഉണ്ടാവുമെന്ന് സൂചന

സെൻകുമാർ തിരിച്ചെത്തുന്നതോടെ നിലവിലെ ഡിജിപിയായ ലോകനാഥ് ബെഹ്‌റക്ക് എന്ത് സ്ഥാനം നൽകും എന്നതാണ് സംസ്ഥാന സർക്കാരിനെ കുഴക്കുന്ന പ്രശ്നം. വിജിലൻസ് തലപ്പത്ത് നിയമിക്കാമെന്ന അഭിപ്രായമുയർന്നെങ്കിലും അടുത്ത ദിവസം അവധിയിൽ നിന്നും തിരിച്ചെത്തുന്ന ജേക്കബ് തോമസിന് തന്നെ സ്ഥാനം തിരികെ നൽകണമെന്നാണ് ഭൂരിപക്ഷ അഭിപ്രായം. ചൊവാഴ്ചക്കുള്ളിൽ തന്നെ ബെഹ്‌റക്ക് നൽകേണ്ട സ്ഥാനം നിശ്ചയിക്കുമെന്നാണ് ഇപ്പോൾ ലഭ്യമാകുന്ന വിവരം.

ടി പി സെൻകുമാറിന് പുനർനിയമനം നൽകണമെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനും സെൻകുമാറിനും ഇടയിൽ രൂപപ്പെട്ട തർക്കങ്ങൾ രമ്യതയിലേക്ക്. എജിയുടെ നിയമോപദേശം ലഭ്യമായ ഉടൻ നടപടിക്രമങ്ങൾ പൂർത്തിയാക്കി പുനർനിയമനം നൽകാം എന്ന നിലപാട് സംസ്ഥാന സർക്കാർ സ്വീകരിച്ചതോടെയാണ് ഇന്ന് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങിയ സെൻകുമാർ പിന്മാറിയത് എന്നാണു സൂചനകൾ.

ബുധനാഴ്ചക്കുള്ളിൽ നടപടികൾ പൂർത്തിയാക്കി സെൻകുമാറിന് പുനർനിയമനം നൽകുമെന്നാണ് ഇപ്പോഴത്തെ ധാരണ. അതിനാൽ അന്നേ ദിവസം വരെ കോടതി വിധി നടപ്പിലാക്കണമെന്നുകാട്ടി സെൻകുമാർ സുപ്രീം കോടതിയെ സമീപിക്കില്ല.

Story by