സെന്‍കുമാര്‍ കേസില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ മാപ്പ് പറഞ്ഞിട്ടില്ലെന്നു പിണറായി; കോടതി സര്‍ക്കാരിനു പിഴവിധിച്ചിട്ടുമില്ല

തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ് പ്രതിപക്ഷം സഭയില്‍ പരാമര്‍ശിക്കുന്നതെന്നും പിണറായി പറഞ്ഞു. സെന്‍കുമാര്‍ കേസില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ മാപ്പ് പറഞ്ഞിട്ടില്ലെന്നും സര്‍ക്കാരിന് കോടതി പിഴ വിധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ചെയ്തത് സെന്‍കുമാര്‍ കേസില്‍ നിയമസാധുത ആരായുക മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സെന്‍കുമാര്‍ കേസില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ മാപ്പ് പറഞ്ഞിട്ടില്ലെന്നു പിണറായി; കോടതി സര്‍ക്കാരിനു പിഴവിധിച്ചിട്ടുമില്ല

സെന്‍കുമാര്‍ കേസില്‍ സുപ്രീകോടതിയില്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി പിന്‍വലിക്കുമെന്നു പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി തേടിയുളള പ്രതിപക്ഷ നോട്ടീസിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. വിധി നടപ്പിലാക്കിയതായി ചീഫ് സെക്രട്ടറി സത്യവാങ്മൂലവും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

സര്‍ക്കാര്‍ എടുത്ത തീരുമാനത്തെ അസ്ഥിരപ്പെടുത്തുന്ന നടപടിയാണ് സുപ്രീംകോടതിയില്‍ നിന്നുണ്ടായത്. എന്നിരുന്നാലും കോടതിവിധിയെ ഒരുതരത്തിലും അനാദരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെ കോടതി കുറ്റപ്പെടുത്തിയിട്ടില്ലെന്ന വാദവും അദ്ദേഹം മുന്നോട്ടു വച്ചു. പിണറായി സര്‍ക്കാരിനല്ല തിരിച്ചടി കിട്ടിയതെന്നും കഴിഞ്ഞ സര്‍ക്കാരിനാണ് തുടര്‍ച്ചയായി തിരിച്ചടികള്‍ കിട്ടിക്കൊണ്ടിരുന്നതെന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി.

തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ് പ്രതിപക്ഷം സഭയില്‍ പരാമര്‍ശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സെന്‍കുമാര്‍ കേസില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ മാപ്പ് പറഞ്ഞിട്ടില്ലെന്നും സര്‍ക്കാരിന് കോടതി പിഴ വിധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ചെയ്തത് സെന്‍കുമാര്‍ കേസില്‍ നിയമസാധുത ആരായുക മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശ പ്രകാരവുമായിരുന്നു പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്. 25,000 രൂപ അടച്ചത് സുപ്രീംകോടതിയുടെ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലാണെന്നും ബാലനീതി വകുപ്പിന്റെ നിയമനടപടികള്‍ക്കാണ് ഇത് ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

തക്കതായ കാരണങ്ങളുളളതിനാലാണ് സെന്‍കുമാറിനെ നീക്കം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ സാമാന്യബുദ്ധിക്ക് നിരക്കുന്ന കാര്യമാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. സെന്‍കുമാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയും പുനഃപരിശോധനാ ഹര്‍ജിയും നാളെയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ഇതിന് മുന്നെയാണ് ഹര്‍ജി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ഇതിനുളള അപേക്ഷ ഇന്നു നല്‍കാനിരിക്കുകയാണ്.