പൊലീസ് ആസ്ഥാനത്ത് സെന്‍കുമാര്‍ തച്ചങ്കരി പോര്; സെന്‍കമാറിനെതിരെ ചീഫ് സെക്രട്ടറിക്കു തച്ചങ്കരി പരാതി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍

സംസ്ഥാന പൊലീസ് ആസ്ഥാനത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ വാക്കേറ്റം. സംസ്ഥാന പോലീസ് മേധാവി ടി പി സെന്‍കുമാറും എഡിജിപി ടോമിന്‍ തച്ചങ്കരിയുമാണ് വാക്കുകള്‍ കൊണ്ടു ഏറ്റുമുട്ടിയത്. സെന്‍കുമാര്‍ മോശമായി പെരുമാറിയെന്നാരോപിച്ചു തച്ചങ്കരി ചീഫ് സെക്രട്ടറി നളിനിനെറ്റോയ്ക്കു രേഖാമൂലം പരാതി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍...

പൊലീസ് ആസ്ഥാനത്ത് സെന്‍കുമാര്‍ തച്ചങ്കരി പോര്; സെന്‍കമാറിനെതിരെ ചീഫ് സെക്രട്ടറിക്കു തച്ചങ്കരി പരാതി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍

സംസ്ഥാന പൊലീസ് ആസ്ഥാനത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ വാക്കേറ്റം. സംസ്ഥാന പോലീസ് മേധാവി ടി പി സെന്‍കുമാറും എഡിജിപി ടോമിന്‍ തച്ചങ്കരിയുമാണ് വാക്കുകള്‍ കൊണ്ടു ഏറ്റുമുട്ടിയത്. സെന്‍കുമാര്‍ മോശമായി പെരുമാറിയെന്നാരോപിച്ചു തച്ചങ്കരി ചീഫ് സെക്രട്ടറി നളിനിനെറ്റോയ്ക്കു രേഖാമൂലം പരാതി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.

താനറിയാതെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചതിനെതിരെയാണ് സെന്‍കുമാര്‍ തച്ചങ്കരിയുമായി ഇടഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ചു മെയ് ഒമ്പതിനു പോലീസ് ആസ്ഥാനത്തെ തന്റെ മുറിയിലേക്കു തന്നെ വളിച്ചു വരുത്തി സെന്‍കുമാര്‍ പൊട്ടിത്തെറിച്ചുവെന്നാണ് തച്ചങ്കരിപരാതി നല്‍കിയിരിക്കുന്നത്. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മാതൃഭൂമി റിപ്പോര്‍ട്ടു ചെയ്യുന്നു.

തന്നോടു സെന്‍കുമാര്‍ ശബ്ദമുയര്‍ത്തിസംസാരിച്ചുവെന്നും അതിനു മറുപടിയായി താനും സംസ്ഥാനത്തെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനാണെന്നു മറുപടി പറയുകയും ചെയ്തതായി തച്ചങ്കരി വെളിപ്പെടുത്തി. പൊലീസില്‍ ചട്ടലംഘനം അനവദിക്കില്ലെന്നു സെന്‍കുമാര്‍ മുന്നറിയിപ്പു നല്‍കിയെന്നും എന്നാല്‍ ചട്ടപ്രകാരമാണു താന്‍ കാര്യങ്ങള്‍ ചെയ്തതെന്നു തച്ചങ്കരി മറുപടി നല്‍കുകയും ചെയ്തതായാണ് വിവരം.

ഒരു മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ ഇടപെട്ടാണ് ഇരുവരേയും ശാന്തരാക്കിയതെന്നും തുടര്‍ന്നു തച്ചങ്കരി ചീഫ് സെക്രട്ടറിക്കു പരാതി നല്‍കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മേയ് അഞ്ചിനു സെന്‍കുമാര്‍ ഡിജിപിയായി ചുമതലയേറ്റതിനു പിന്നാലെ തച്ചങ്കരി പൊലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നതാണ് വാക്‌പോതിനു കാരണം. തന്റെ അറിവോടെമാത്രമേ ഭരണപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാവൂവെന്നു യോഗത്തില്‍ തച്ചങ്കരി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. പൊലീസ് ആസ്ഥാനത്തെ ജീവനക്കാരുടെ വാട്സാപ്പ് ഗ്രൂപ്പും തച്ചങ്കരി ആരംഭിച്ചിരുന്നു. ഇതില്‍ സെന്‍കുമാറിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇക്കാര്യങ്ങളാണ് സെന്‍കുമാറിനെ പ്രകോപിപ്പിച്ചത്.

തച്ചങ്കരിയെ വിളിച്ചുവരുത്തി സംസാരിച്ചിരുന്നുവെന്ന കാര്യം സെന്‍ുകമാറും സമ്മതിച്ചിട്ടുണ്ട്. പോലീസ് ആസ്ഥാനത്തെ കാര്യങ്ങള്‍ പോലീസ് മേധാവി അറിഞ്ഞുവേണം നടക്കാനെന്നും അത് മറികടക്കുന്നത് ചട്ടങ്ങളുടെ ലംഘനമാണെന്നും സെന്‍കുമാര്‍ പറഞ്ഞതായിമാതൃഭൂമി റിപ്പോര്‍ട്ടു ചെയ്യുന്നു. എന്നാഇഇതു സംബന്ധിച്ചു ചീഫസെക്രട്ടറിക്കു പരാതി നല്‍കിയതിനെക്കുറിച്ച് അറിയില്ലെന്നും സെന്‍കുമാര്‍ വെളിപ്പെടുത്തി. എന്നല്‍ ഇക്കാര്യത്തില്‍ ഒന്നും പറയാനില്ലെന്നായിരുന്നു ടോമിന്‍ തച്ചങ്കരി പറഞ്ഞത്.