ആര്‍എസ്എസ് ആക്രമണത്തില്‍ തകര്‍ന്ന വടകരയിലെ സിപിഐഎം ഓഫീസ് എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു

കഴിഞ്ഞ ദിവസം ആര്‍എസ്എസ് ആക്രമത്തില്‍ തകര്‍ന്ന വടകരയിലെ സിപിഐഎം ഏര്യാ കമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ചുകൊണ്ടാണ് എസ്ഡിപിഐ നേതാക്കള്‍ ഫാസിസ്തിനെതിരെയുള്ള തങ്ങളുടെ പിന്തുണ അറിയിച്ചത്...

ആര്‍എസ്എസ് ആക്രമണത്തില്‍ തകര്‍ന്ന വടകരയിലെ സിപിഐഎം ഓഫീസ് എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു

ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തില്‍ സിപിഐഎമ്മിനു പിന്തുണയുമായി എസ്ഡിപിഐ നേതാക്കള്‍ എത്തി. കഴിഞ്ഞ ദിവസം ആര്‍എസ്എസ് ആക്രമത്തില്‍ തകര്‍ന്ന വടകരയിലെ സിപിഐഎം ഏര്യാ കമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ചുകൊണ്ടാണ് എസ്ഡിപിഐ നേതാക്കള്‍ തങ്ങളുടെ പിന്തുണ അറിയിച്ചത്.

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ ഹിന്ദുസേനാ പ്രവര്‍ത്തകര്‍ നടത്തിയ കൈയേറ്റത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ സിപിഐഎം പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. ചില സ്ഥലങ്ങളില്‍ ബിജെപിയുടെയും പോഷക സംഘടനകളുടെയും ഓഫിസുകള്‍ക്കും കൊടിമരങ്ങള്‍ക്കും നേരെ ആക്രമണം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐഎം ഓഫിസുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടാകുന്നത്.

സിപിഐഎം ഓഫീസിലെ്തിയ എസ്ഡിപിഐ നേതാക്കള്‍ സിപിഐഎം നേതാക്കളെ തങ്ങളുടെ പിന്തുണ അറിയിച്ചു. എസ്ഡിപിഐ വടകര മണ്ഡലം പ്രസിഡന്റ് റസാഖ് മാക്കൂല്‍ .സെക്രട്ടറി സവാദ് വടകര .മുന്‍സിപ്പല്‍ സെക്രട്ടറി കെവിപി ഷാജഹാന്‍, മുസ്തഫ ഒഞ്ചിയം, നദീര്‍ പുതുപ്പണം എന്നിവരാണ് സന്ദര്‍ശന സംഘത്തിലുണ്ടായിരുന്നത്.

Story by