മൗലികാവകാശം നിഷേധിക്കപ്പെട്ട് ബിന്ദു തങ്കം കല്യാണിയുടെ മകൾ; പ്രശനങ്ങൾ അവസാനിച്ചിട്ടു മാത്രം പ്രവേശനം എന്ന് സ്കൂൾ

ഭരണഘടനയുടെ 21എ അനുച്ഛേദപ്രകാരം ആറ് മുതൽ പതിനാല് വയസുവരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസം ഭരണഘടനാപരമായ മൗലികാവകാശമാണ്

മൗലികാവകാശം നിഷേധിക്കപ്പെട്ട് ബിന്ദു തങ്കം കല്യാണിയുടെ മകൾ; പ്രശനങ്ങൾ അവസാനിച്ചിട്ടു മാത്രം പ്രവേശനം എന്ന് സ്കൂൾ

വിദ്യാഭ്യാസം നേടുന്നതിനുള്ള ഭരണഘടനാപരമായ മൗലികാവകാശം നിഷേധിക്കപ്പെട്ട്‌ ബിന്ദു തങ്കം കല്യാണിയുടെ മകൾ. സുപ്രീംകോടതി വിധിയുടെ ഉറപ്പിൽ ശബരിമല കയറാൻ ശ്രമിക്കുകയും സംഘപരിവാർ കലാപകാരികളുടെ അക്രമവും ഭീഷണിയും നേരിടേണ്ടി വരുകയും പൊലീസ് സുരക്ഷ നൽകാൻ തയ്യാറാകാത്തതിനാൽ തിരിച്ച് പോരേണ്ടി വരുകയും ചെയ്ത വ്യക്തി ആണ് ബിന്ദു തങ്കം കല്യാണി. പ്രവേശനത്തിന് ചെന്ന ബിന്ദുവിനെ മകളെയും സംഘപരിവാർ കലാപകാരികൾ തടഞ്ഞിരുന്നു.

ഇതിനുശേഷം കലാപകാരികളുടെ സമ്മർദ്ദത്തിന് വഴങ്ങി പ്രശ്നങ്ങളെല്ലാം അവസാനിച്ചതിനുശേഷം പ്രവേശനം നൽകാമെന്ന് നിലപാട് സ്കൂൾ സ്വീകരിക്കുകയായിരുന്നു.

ഭരണഘടനയുടെ 21എ അനുച്ഛേദപ്രകാരം ഏഴ് മുതൽ 14 വയസുവരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസം ഭരണഘടനാപരമായ മൗലികാവകാശമാണ്. ഈ പ്രായപരിധിയിലുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്തേണ്ടത് രാഷ്ട്രത്തിൻറെ കടമയുമാണ്. നിയമം ഇത്തരത്തിൽ അനുശാസിക്കുന്ന സ്ഥലത്താണ് പ്രസ്തുത സ്കൂൾ ബിന്ദു തങ്കം കല്യാണിയുടെ മകൾക്ക് പ്രവേശനം നിഷേധിച്ചത്.

ബിന്ദു തങ്കം കല്യാണി ശബരിമലയിൽ നിന്ന് തിരിച്ചു വന്നതിനു ശേഷം സംഘപരിവാർ കലാപകാരികളുടെ ഭാഗത്തുനിന്നും വലിയ തോതിലുള്ള അക്രമങ്ങളും ഭീഷണികളും നേരിട്ടിരുന്നു. ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായ തൊഴിൽ ചെയ്യുന്നതിൽ നിന്നും തടയുകയും പ്രായപൂർത്തിയാവാത്ത കുട്ടികളെ ഉപയോഗിച്ച് സമരം നടത്തുകയും ചെയ്തിരുന്നു.

ഇതിന്റെ ബാക്കിയായാണ് ബിന്ദുവിന്റെ മകൾക്ക് പ്രവേശനം നിഷേധിക്കുന്ന രീതിയിൽ സംഘപരിവാർ കലാപകാരികൾ എത്തിച്ചേർന്നിരിക്കുന്നത്. ബിന്ദുവിനെ വീടിന് നേരെയും കലാപകാരികളുടെ ആക്രമണമുണ്ടായിരുന്നു.